ഖത്തർ: ചാർട്ടേഡ് വിമാനം ഏർപ്പെടുത്തുമെന്ന്​ കൾച്ചറൽ ഫോറം

ദോഹ: കോവിഡ് 19 പ്രതിസന്ധിയിൽ നാട്ടിൽ പോകാൻ പ്രയാസപ്പെടുന്നവർക്കായി ചാർട്ടേഡ് വിമാന  സൗകര്യമേർപ്പെടുത്താൻ കൾച്ചറൽ ഫോറം സംസ്ഥാന സമിതി തീരുമാനിച്ചു. ചാർട്ടേഡ് വിമാനം അനുവദിക്കാനുള്ള കേന്ദ്ര  സർക്കാർ തീരുമാനത്തിൻെറ അടിസ്ഥാനത്തിൽ ഖത്തറിൽ നിന്നും ചാർട്ടേഡ് വിമാനത്തിന് അനുമതി നേടി കൾച്ചറൽ ഫോറം  ഇന്ത്യൻ എംബസിയിൽ അപേക്ഷ നൽകി. ജോലി നഷ്ടപ്പെട്ടും സന്ദർശക വിസയിലെത്തിയും തിരിച്ച് പോകാൻ ടിക്കറ്റിന്  പണമില്ലാത്ത തെരഞ്ഞെടുക്കപ്പെടുന്ന ഏതാനും പേർക്ക് സൗജന്യ യാത്ര അനുവദിക്കാനും സംസ്ഥാന സമിതി തീരുമാനിച്ചു.  

തിരുവനന്തപുരം , കൊച്ചി , കോഴിക്കോട് , കണ്ണൂർ , മംഗലാപുരം , കോയമ്പത്തൂർ എന്നീ വിമാനത്താവളങ്ങളിലേക്ക്  സർവീസ് നടത്താനാണ് താൽക്കാലിക രജിസ്ട്രേഷൻ ആരംഭിച്ചത്. ഇന്ത്യൻ സർക്കാറിൽ നിന്നും സമ്പൂർണ്ണ അനുമതി  ലഭിക്കുന്നതോടെ മാത്രമെ യാത്ര സാധ്യമാകുകയുള്ളൂ. ഇത് താൽക്കാലിക രജിസ്ടേഷൻ മാത്രമാണ്​. ഖത്തറിൽ നിന്നും  നിയമപരമായി യാത്ര ചെയ്യാൻ അർഹതയുള്ള ഇന്ത്യൻ എംബസിയിൽ യാത്രക്കായി രജിസ്​റ്റർ ചെയ്തവരാണ് കൾച്ചറൽ  ഫോറം ലിങ്കിൽ രജിസ്​റ്റർ ചെയ്യേണ്ടത്. 

https://forms.gle/EKtxDguyG8tBHspn8 എന്ന ലിങ്കിലെ ഫോം പൂരിപ്പിച്ച്  രജിസ്ട്രേഷൻ പൂർത്തിയാക്കണം. വിവരങ്ങൾക്ക്: email : cfqatar@gmail.com / 5026 3835. യാത്രക്ക്​ വേണ്ട മുഴുവൻ  അനുമതിയും ലഭിച്ചാൽ രജിസ്​റ്റർ ചെയ്തവരുമായി ബന്ധപ്പെടും. വളരെ അനിവാര്യമായ ഘട്ടത്തിൽ പ്രവാസി സംഘടനകൾ  ചെയ്യേണ്ടി വരുന്ന സേവനമാണ്​ ചാർട്ടേഡ് വിമാന സർവീസുകൾ എന്നത്​. 

എന്നാൽ കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്തി  നാട്ടിലേക്ക് തിരിക്കാൻ ആഗ്രഹിക്കുന്ന മുഴുവൻ പ്രവാസികൾക്കും യാത്ര സൗകര്യമൊരുക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ട്  വരണം.  ഇപ്പോൾ നടത്തുന്ന വിമാന സർവീസ് എംബസിയിൽ ലഭിച്ച രജിസ്ട്രേഷനുമായി താരതമ്യം ചെയ്യുമ്പോൾ ഏറെ  അപര്യാപ്തമാണ്​. സംസ്ഥാന സമിതി യോഗത്തിൽ പ്രസിഡൻറ് ഡോ. താജ് ആലുവ അധ്യക്ഷത വഹിച്ചു.

Tags:    
News Summary - Qatar Chartered Flight-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.