േദാഹ: ഇസ്രായേലിെൻറ ഉപരോധം മൂലം പ്രയാസം അനുഭവിക്കുന്ന ഗസ്സയിലെ ജനങ്ങൾക്കായി പത്ത് വർഷത്തിനിടെ ഖത്തർ ചാരിറ്റി നൽകിയത് 66 ദശലക്ഷം റിയാലിെൻറ സഹായം. 2008^2018 കാലയളവിൽ നടപ്പാക്കിയ 15 ആരോഗ്യ പദ്ധതികളിലൂടെയാണ് ഇത്രയും തുകയുടെ സഹായം ചെയ്തത്. ഇതിലൂടെ 20 ലക്ഷം ഗസ്സ നിവാസികൾക്കാണ് പ്രയോജനം ലഭിച്ചത്. ഖത്തറിലെ ജനങ്ങളുടെയും ഖത്തർ ചാരിറ്റിയുടെ വിവിധ പങ്കാളികളുടെയും പിന്തുണയോടെയാണ് ഇൗ പ്രവർത്തനങ്ങൾ നിർവഹിച്ചത്.
പാവപ്പെട്ട രോഗി പദ്ധതിയിലൂടെ 1155 പേർക്ക് അടിയന്തര ശസ്ത്രക്രിയ നടത്താനുള്ള സഹായം നൽകി. മരുന്നുകളും പരിശോധനകൾക്കുള്ള സഹായവും ലഭ്യമാക്കിയിരുന്നു. യുനൈറ്റഡ് നാഷൻസ് റിലീഫ് ആൻറ് വർക്ക്സ് ഏജൻസി ഫോർ ഫലസ്തീനിെൻറ ആശുപത്രികളിലും ക്ലിനിക്കുകളിലും ലഭ്യമല്ലാത്ത പരിശോധനകളും മരുന്നുകളുമാണ് ഖത്തർ ചാരിറ്റി ലഭ്യമാക്കിയത്. ഇൗ പദ്ധതിക്ക് 3.5 ലക്ഷം റിയാലാണ് മൊത്തം ചെലവായത്. ഗസ്സ മുനമ്പിലെ ആക്രമണങ്ങളിൽ പരിക്കേറ്റ സിവിലിയൻമാരെ സഹായിക്കാൻ 70 ലക്ഷം റിയാലിെൻറ പദ്ധതിയും നടപ്പാക്കി.
വിവിധ ആശുപത്രികളിലും ക്ലിനിക്കുകളിലും ശസ്ത്രക്രിയക്കുള്ള ഉപകരണങ്ങൾ, മരുന്നുകൾ തുടങ്ങിയവയെല്ലാം ഖത്തർ ചാരിറ്റി നേതൃത്വത്തിൽ ലഭ്യമാക്കിയിരുന്നു. 120 ലക്ഷം റിയാൽ ചെലവിൽ ശാരീരിക വെല്ലുവിളികൾ നേരിടുന്നവരും പ്രത്യേക പരിഗണന അർഹിക്കുന്നവരുമായവർക്കായി ഇലക്ട്രിക് ചെയറുകളും മറ്റും ലഭ്യമാക്കി. വൃക്ക രോഗികളുടെ യാത്രക്കായി 1.31 ലക്ഷം റിയാലും ചെലവഴിച്ചു.
അന്താരാഷ്ട്ര കണക്കുകൾ പ്രകാരം ഗസ്സയിൽ ഇനിയും ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കേണ്ടതുണ്ട്. മരുന്നുകളുടെ ലഭ്യതയിൽ 45 ശതമാനം കുറവുണ്ട്. ലാബ് സേവനങ്ങളിൽ 58 ശതമാനത്തിെൻറ കുറവുമുണ്ട്. ഗസ്സയിലെ 4800 രോഗികൾക്ക് ജീവൻ നിലനിർത്തുന്നതിന് ദിനേന ആരോഗ്യ സേവനം ലഭിക്കേണ്ടതുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.