ദോഹ: കോവിഡ് പ്രതിസന്ധിയിൽ നാട്ടിൽ കുടുങ്ങിയ ഇന്ത്യക്കാരായ ആരോഗ്യപ്രവർത്തകർക്ക് മടങ്ങിയെത്താൻ ഖത്തറിെൻറ അനുമതി. നിലവിൽ ഖത്തർ രാജ്യാന്തരവിമാനങ്ങളെ അനുവദിക്കുന്നില്ല. ഖത്തറിലെ സർക്കാർ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ് തുടങ്ങി നിരവധി ആരോഗ്യപ്രവർത്തകരാണ് മടങ്ങാനാവാതെ ഇന്ത്യയിൽ കഴിയുന്നത്.
ഇതിൽ നല്ലൊരു വിഭാഗം മലയാളികളുമാണ്. അവധിക്കും മറ്റും നാട്ടിലെത്തിയ ഇവർ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുെട ഭാഗമായ വിമാനവിലക്കിൽ കുടുങ്ങുകയായിരുന്നു. ഇവർക്ക് ഖത്തറിലേക്ക് മടങ്ങിവരാനുള്ള പ്രത്യേക റീ എൻട്രി െപർമിറ്റ് ഖത്തർ ആഭ്യന്തരമന്ത്രാലയം നൽകിക്കഴിഞ്ഞു. ഇതിെൻറ അടിസ്ഥാനത്തിൽ ഹമദ് മെഡിക്കൽ കോർപറേഷൻ തങ്ങളുടെ ജീവനക്കാരോട് നാട്ടിലെ ഏറ്റവും അടുത്തുള്ള വിമാനത്താവളമേതാണെന്നതടക്കമുള്ള വിവരങ്ങളും ആരാഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ദിവസം മലയാളികളടക്കമുള്ള കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് അനുതി ലഭിച്ചിട്ടുണ്ട്. ഇവർക്കായി ഖത്തറിലേക്ക് ഇൻഡിഗോ പ്രത്യേകസർവീസ് നടത്തുമെന്ന് ഹമദ് മെഡിക്കൽ കോർപറേഷനിൽ ജോലി ചെയ്യുന്നവർക്ക് ലഭിച്ച അറിയിപ്പിൽ പറയുന്നത്. എന്നാൽ എന്നാണ് മടങ്ങാനാവുക എന്നത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.
ജനുവരി ഫെബ്രുവരി മാസങ്ങളിൽ നാട്ടിലെത്തി, കഴിഞ്ഞ മാർച്ചിൽ ഖത്തറിലേക്ക് മടങ്ങിയെത്തേണ്ടിയിരുന്നവരാണിവർ.
ഹമദ് മെഡിക്കൽ കോർപ്പറേഷൻ, സിദ്റ മെഡിസിൻ, ഖത്തർ റെഡ്ക്രസൻറ്, ഖത്തർ പെട്രോളിയം, അൽ അഹ്ലി ഹോസ്പിറ്റൽ, തുടങ്ങി സർക്കാർ അർധസർക്കാർ സ്വകാര്യമേഖലയിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരാണിവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.