Posted On
date_range Updated On
date_range ഇന്ന് മഴക്കുവേണ്ടിയുള്ള പ്രാർഥന; ഖത്തർ അമീർ പങ്കെടുക്കും
ദോഹ: മഴക്കുവേണ്ടിയുള്ള പ്രാർഥനയായ ഇസ്തിസ്ഖാഅ് നമസ്കാരം നിർവഹിക്കാൻ ഖത്തർ ഇസ്‍ലാമിക മതകാര്യ മന്ത്രാലയത്തിന്റെ ആഹ്വാനം. വ്യാഴാഴ്ച രാവിലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 92 പള്ളികളിൽ നമസ്കാരം നടക്കുമെന്ന് അധികൃതർ അറിയിച്ചു.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അൽ വജ്ബ പ്രാർഥന മൈതാനിയിൽ നമസ്കാരം നിർവഹിക്കും. രാജ്യത്ത് സമൃദ്ധമായ മഴ ലഭിക്കുന്നതിനാണ് ഇസ്തിസ്ഖാഅ് നമസ്കാരം നിർവഹിക്കുന്നത്. നമസ്കാരം നടക്കുന്ന പള്ളികളുടെ പട്ടിക മന്ത്രാലയം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.