ദോഹ: പ്രവാസി മടക്കയാത്രയുടെ മൂന്നാം ഘട്ടത്തിനുള്ള ഷെഡ്യൂള്‍ എയര്‍ ഇന്ത്യ പുറത്തിറക്കി. ദോഹയില്‍ നിന്ന് അഞ്ച് സര്‍വീസുകളാണ് ഇന്ത്യയിലേക്കുള്ളത്. അഞ്ചും കേരളത്തിലേക്കാണ്. കോഴിക്കോട്ടേക്കില്ല.
നേരത്തേ കേരളത്തിലേക്ക് മൂന്നാം ഘട്ടത്തിൽ വിമാനം ഉണ്ടാവില്ലെന്ന് ഇന്ത്യൻ എംബസി അറിയിച്ചിരുന്നു. വരുന്ന 29 ന് കണ്ണൂരിലേക്കാണ് എയർ ഇന്ത്യയുടെ ആദ്യ സര്‍വീസ്. പ്രാദേശിക സമയം ഉച്ച 01.15 ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് കണ്ണൂരെത്തും.
മുപ്പതാം തിയതി കൊച്ചിയിലേക്കാണ് രണ്ടാം സര്‍വീസ്. ദോഹയില്‍ നിന്നും ഉച്ച 2.35 ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം 9.30 ന് കൊച്ചിയിലെത്തും. ജൂണ്‍ രണ്ടിന് കൊച്ചിയിലേക്ക് തന്നെയാണ് മൂന്നാമത്തെ സര്‍വീസും. ദോഹയില്‍ നിന്നും ഉച്ച 2.35 ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം 9.30 ന് കൊച്ചിയിലെത്തും.
ജൂണ്‍ മൂന്നിന് തിരുവനന്തപുരത്തേക്കാണ് നാലാമത്തെ സര്‍വീസ്. ദോഹയില്‍ നിന്നും ഉച്ച തിരിഞ്ഞ് 3.45 ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം രാത്രി പതിനൊന്നിന് തിരുവനന്തപുരത്തെത്തും. ജൂണ്‍ നാലിന് വീണ്ടും കണ്ണൂരിലേക്കാണ് അഞ്ചാമത്തെ സര്‍വീസ്. ദോഹയില്‍ നിന്നും ഉച്ചയ്ക്ക് 01.15 ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം രാത്രി എട്ടിന് കണ്ണൂരെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.