പാർക്കുകളിലെ കളിസ്​ഥലങ്ങൾ തുറന്നു

ദോഹ: കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതി െൻറ ഭാഗമായി രാജ്യത്തെ പൊതു പാർക്കുകളിലെ കളിസ്​ഥലങ്ങൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.നിയന്ത്രണങ്ങൾ നീക്കുന്നതി െൻറ മൂന്നാം ഘട്ടത്തിലാണ് പാർക്കുകളിലെ കളിസ്​ഥലങ്ങൾ തുറന്നിരിക്കുന്നത്.പാർക്കുകളിലെത്തുന്ന ചെറുസംഘങ്ങൾക്ക് കളിസ്​ഥലങ്ങളിൽ മത്സരങ്ങളിൽ പങ്കെടുക്കാമെന്ന് മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയം ട്വീറ്റ് ചെയ്​തു.കോവിഡ് മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ട് ഒരേസമയം 10 പേരെ മാത്രമേ കളിസ്​ഥലങ്ങളിൽ അനുവദിക്കുകയുള്ളൂ.

കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതി െൻറ ആദ്യഘട്ടത്തിൽതന്നെ രാജ്യത്തെ ചില പൊതു പാർക്കുകൾ സന്ദർശകർക്കായി തുറന്നിരുന്നെങ്കിലും കളിസ്​ഥലങ്ങളും ഗ്രൗണ്ടുകളും കുട്ടികളുടെ പ്ലേ ഏരിയകളും അടഞ്ഞുതന്നെയായിരുന്നു.നിശ്ചയിച്ചതിലും നേരത്തേ ജൂലൈ 28ന് മൂന്നാം ഘട്ടം ആരംഭിച്ചതോടെയാണ് പാർക്കുകൾക്കുള്ളിലെ കളിസ്​ഥലങ്ങളും തുറന്നിരിക്കുന്നത്.ഷോപ്പിങ്​ മാൾ, ജിംനേഷ്യങ്ങൾ, സലൂണുകൾ തുടങ്ങിയവയെല്ലാം പരിമിതമായി മൂന്നാംഘട്ടത്തിൽ തുറന്നിരുന്നു. ഖത്തർ ഐ.ഡിയുള്ളവർക്ക് നിബന്ധനകളോടെ മടങ്ങിയെത്താൻ ഖത്തർ ഭരണകൂടം അനുമതി നൽകിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.