ദേശീയ പ്ലാനിങ് കൗൺസിൽ ഡേറ്റ സ്ട്രാറ്റജിയുടെ ഉദ്ഘാടനം ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ശൈഖ് സുഊദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ഹസൻ ബിൻ അലി ആൽ ഥാനി നിർവഹിക്കുന്നു
ദോഹ: ദേശീയ ആസൂത്രണ കൗൺസിലിനു (എൻ.പി.സി) കീഴിലെ ഡേറ്റ ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സ്ട്രാറ്റജി പുറത്തിറക്കി. ഖത്തർ ദേശീയ വിഷൻ 2030ന്റെ ഭാഗമായാണ് രാജ്യത്തിന്റെ ഡേറ്റ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി പുതിയ സംരംഭത്തിന് തുടക്കംകുറിച്ചത്. ഖത്തറിന്റെ നേതൃത്വത്തെയും ഭാവി തയാറെടുപ്പിനെയും ശക്തിപ്പെടുത്തുന്ന ചുവടുവെപ്പാണ് പുതിയ സ്ട്രാറ്റജിയെന്ന് എൻ.പി.സി സെക്രട്ടറി ജനറൽ അബ്ദുൽ അസീസ് ബിൻ നാസർ അൽ ഖലീഫ പറഞ്ഞു.
നിർമിത ബുദ്ധി ഉൾപ്പെടെ സാങ്കേതിക, സ്ഥിതിവിവര കണക്കുകളെ അടിസ്ഥാനമാക്കി രൂപപ്പെടുത്തുന്ന പുതുഭാവിയിലേക്ക് രാജ്യത്തിന്റെ വിവര സാങ്കേതിക മേഖലയെയും കൈപിടിക്കുക എന്ന ലക്ഷ്യവുമായാണ് ഈ മുന്നേറ്റമെന്നും അദ്ദേഹം വിശദീകരിച്ചു.
ഖത്തറിന്റെ ദേശീയ ഡേറ്റയും സ്ഥിതിവിവരക്കണക്കുകളും മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സമഗ്രമായ പദ്ധതിയാണ് എൻ.പി.സിയുടെ ഡേറ്റ സ്ട്രാറ്റജിലൂടെ ലക്ഷ്യമിടുന്നത്. ആസൂത്രണത്തിനും വികസന ദൗത്യങ്ങൾക്കും നിർണായകമായ കൃത്യവും വിശ്വസനീയവുമായ വിവരങ്ങൾ നൽകാനും ഇത് ലക്ഷ്യമിടുന്നു.സ്ട്രാറ്റജിയുടെ ഉദ്ഘാടനം ദേശീയ ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയും പ്ലാനിങ് കൗൺസിൽ വൈസ് പ്രസിഡന്റുമായ ശൈഖ് സുഊദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ഹസൻ ബിൻ അലി ആൽ ഥാനി നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.