കേ​ര​ള ഫാ​ർ​മ​സി ഫോ​റം ഖ​ത്ത​ർ വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ഫാ​ർ​മ​സി ഫോ​റം മാ​ഗ​സി​ൻ പ്ര​കാ​ശ​നം

ദോ​ഹ: ഖ​ത്ത​റി​ൽ മ​ല​യാ​ളി ഫാ​ർ​മ​സി​സ്റ്റു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കേ​ര​ള ഫാ​ർ​മ​സി ഫോ​റം ഖ​ത്ത​ർ (കെ.​പി.​എ​ഫ്.​ക്യു) വാ​ർ​ഷി​ക പൊ​തു​യോ​ഗം ദോ​ഹ​യി​ലെ ക്രൗ​ൺ പ്ലാ​സ​യി​ൽ സം​ഘ​ടി​പ്പി​ച്ചു.

കെ.​പി.​എ​ഫ്.​ക്യൂ വൈ​സ് പ്ര​സി​ഡ​ന്‍റ്​ ടി.​പി. അ​ക്ബ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.

പ്ര​സി​ഡ​ന്‍റ്​ ജാ​ഫ​ർ ചാ​ലി​ല​ക​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ത്യ​ൻ എം​ബ​സി കൗ​ൺ​സി​ല​ർ ആ​ഞ്ജ​ലീ​ന പ്രേ​മ​ല​ത മു​ഖ്യാ​തി​ഥി​യാ​യി. ഐ.​ബി.​പി.​സി പ്ര​സി​ഡ​ന്‍റ്​ ജാ​ഫ​ർ സാ​ദി​ക്, ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്‍റ്​ സി​യാ​ദ് ഉ​സ്മാ​ൻ എ​ന്നി​വ​രും യോ​ഗ​ത്തി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

സം​ഘ​ട​ന​യു​ടെ പ്ര​ഥ​മ മാ​ഗ​സി​ൻ ഇ​ന്ത്യ​ൻ എം​ബ​സി കൗ​ൺ​സി​ല​ർ അ​ഞ്ജ​ലീ​ന പ്രേ​മ​ല​ത വെ​ൽ​കെ​യ​ർ ഗ്രൂ​പ് എം.​ഡി അ​ഷ​റ​ഫ് കെ.​പി​ക്ക് ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. എ​ഡി​റ്റ​ർ ഷ​ഹ​ന ഇ​ല്യാ​സ് മാ​ഗ​സി​ൻ പ​രി​ച​യ​പ്പെ​ടു​ത്തി. കെ.​പി.​എ​ഫ്.​ക്യു തു​ട​ർ വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​വും ഉ​ദ്ഘാ​ട​ന​വും ജാ​ഫ​ർ സാ​ദി​ക്ക് നി​ർ​വ​ഹി​ച്ചു. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ തു​ട​ർ വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ളു​ടെ പ്രാ​ധാ​ന്യ​ത്തെ​പ്പ​റ്റി സെ​ക്ര​ട്ട​റി ജെ​റ്റി ജോ​ർ​ജ് യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു. അം​ഗ​ങ്ങ​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട കാ​യി​ക​മ​ത്സ​ര​ങ്ങ​ളു​ടെ സ​മ്മാ​ന​ദാ​നം സി​യാ​ദ് ഉ​സ്മാ​ൻ നി​ർ​വ​ഹി​ച്ചു. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വി​പു​ല​മാ​യി ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ അം​ഗ​ങ്ങ​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്​ കാ​യി​ക വി​ഭാ​ഗം ക​ൺ​വീ​ന​ർ ആ​രി​ഫ് അ​റി​യി​ച്ചു. ട്ര​ഷ​റ​ർ അ​സീ​സ് പു​റാ​യി​ൽ ന​ന്ദി അ​റി​യി​ച്ചു.

Tags:    
News Summary - Pharmacy Forum Magazine released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.