ബന്ന ചേന്ദമംഗല്ലൂർ
ദോഹ: ഗള്‍ഫ് ഇന്ത്യാ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്‍റെ ഔട്ട്‌സ്റ്റാൻഡിങ് പ്രസന്‍റര്‍ അവാര്‍ഡ് ബന്ന ചേന്ദമംഗല്ലൂരിന്. കോവിഡ് കാലത്ത് മലയാളി സമൂഹം നെഞ്ചേറ്റിയ 275 എപ്പിസോഡ് പിന്നിട്ട കഥാശ്വാസം, 150 എപ്പിസോഡ് പിന്നിട്ട വിജയമന്ത്രങ്ങള്‍, 25 എപ്പിസോഡ് പിന്നിട്ട എന്‍റെ കഥ എന്നീ പോഡ്കാസ്റ്റുകള്‍ പരിഗണിച്ചാണ് അവാര്‍ഡിന് തെരഞ്ഞെടുത്തത്.
25,001 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. ആഗസ്റ്റ് ആദ്യ വാരം കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. അധ്യാപകന്‍, സിനിമ സംവിധായകന്‍, നടന്‍ തുടങ്ങി വിവിധ മേഖലകളില്‍ മികവ് തെളിയിച്ച ബന്ന കോഴിക്കോട് മുക്കത്തിനടുത്ത് ചേന്ദമംഗല്ലൂർ സ്വദേശിയാണ്. പരേതനായ ഇ.പി. അബ്ദുല്ലയുടെയും ജമീലയുടെയും മകനാണ്. ഫാത്തിമയാണ് ഭാര്യ. ഹൈഫ ബന്ന, ഫൈഹ ബന്ന, ഫര്‍ഹ ബന്ന, ഹന്‍ഫ ബന്ന എന്നിവര്‍ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.