ദോഹ : ഖത്തര്‍ അമീര്‍ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ പേരിലുള്ള കുതിരയോട്ട മത്സരത്തില്‍ അല്‍ സദ്ദ് ടീമിന്‍െറ ശൈഖ് ഥാനി ബിന്‍ ഹമദ് ആല്‍ഥാനി കിരീടം നേടി.
ഇന്നലെ വൈകിട്ട് സീലൈനിലെ മാരത്തോണ്‍ വില്ളേജിലായിരുന്നു മത്സരം. 120 കിലോമീറ്റര്‍ മത്സരത്തില്‍ 87 കുതിരയോട്ടക്കാര്‍ മാറ്റുരച്ചു. കടുത്ത മത്സരത്തിന് ഒടുവിലാണ് ശൈഖ് ഥാനി ബിന്‍ ഹമദ് ആല്‍ഥാനിയുടെ കുതിര ഒന്നാം സ്ഥാനത്തത്തെിയത്.
മത്സരത്തിന്‍െറ എല്ലാ ഘട്ടങ്ങളിലും വീറും വാശിയും നിറഞ്ഞ പോരാട്ടമായിരുന്നു. മുഖ്യ എതിരാളിയായ ശൈഖ റീം ബിന്‍ത് മുഹമ്മദ് ബിന്‍ ഫൈസല്‍ ആല്‍ഥാനി രണ്ടാം സ്ഥാനത്തത്തെി.
തുടര്‍ച്ചയായ അഞ്ചാം തവണയാണ് അല്‍ സദ്ദ് ടീം കുതിരയോട്ട മത്സരത്തില്‍ മുമ്പിലത്തെുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.