തനിമ ദോഹ സോൺ ഒരുക്കിയ ‘ഓർമയിൽ ഒരോണം’ ഗാനോപഹാരത്തിൻെറ യൂട്യൂബ് റിലീസിങ് നിർവഹിച്ചപ്പോൾ

'ഓർമയിൽ ഒരോണം' തനിമ ഗാനോപഹാരം

ദോഹ: തനിമ ദോഹ സോൺ ഒരുക്കിയ, ബാല്യകാല ഓർമകൾ ഉൾക്കൊള്ളിച്ച 'ഓർമയിൽ ഒരോണം' ഗാനോപഹാരം പുറത്തിറക്കി.പ്രായോജകരായ കെൻസ് ഖത്തർ മാനേജിങ്​ ഡയറക്ടർ അസ്ഗറലി യൂട്യൂബ് റിലീസിങ് നിർവഹിച്ചു.

തനിമ ഖത്തർ ഡയറക്ടർ അഹ്മദ് ശാഫി, ദോഹ സോൺ കോഓഡിനേറ്റർ നബീൽ പുത്തൂർ, ഡോ. സൽമാൻ എന്നിവർ സന്നിഹിതരായിരുന്നു.സുബൈർ കോർപുള്ളി രചന നിർവഹിച്ച ഗാനത്തിന് സംഗീതം നൽകിയത് അമീൻ യാസിറാണ്.ഗായകർ: ശിഖ ഉണ്ണികൃഷ്ണൻ, ഹിന അമീൻ. ഉസ്മാൻ മാരത്തി​േൻറതാണ്​ ആശയം. സംവിധാനം: സാലിം വേളം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.