ദോഹ മദീന ഖലീഫ നോർത്തിലെ ഇസ്ലാഹി സെന്റർ
ആസ്ഥാനത്ത് നടന്ന പരിപാടിയിൽനിന്ന്
ദോഹ: ആത്മവിമർശനം നടത്തുന്നതിലൂടെ സ്വയം വിമലീകരിക്കപ്പെടാൻ സംഘടനാ പ്രവർത്തകർ ശ്രദ്ധാലുക്കളാകണമെന്ന് പ്രമുഖ ഖുർആൻ പണ്ഡിതൻ നൗഷാദ് കാക്കവയൽ അഭിപ്രായപ്പെട്ടു. ദോഹയിൽ എത്തിയ അദ്ദേഹം ഇസ്ലാഹി സെന്റർ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു. സമൂഹത്തിന്റെ നന്മയും അഭിവൃദ്ധിയും സംഘടനാ പ്രവർത്തകരുടെ പ്രഥമ ലക്ഷ്യങ്ങളാവണം - അദ്ദേഹം പറഞ്ഞു. മദീന ഖലീഫ നോർത്തിലെ ഇസ്ലാഹി സെന്റർ ആസ്ഥാനത്ത് നടന്ന പരിപാടിയിൽ പ്രസിഡന്റ് ഷമീർ വലിയവീട്ടിൽ അധ്യക്ഷത വഹിച്ചു. ഭാവി പ്രവർത്തന പദ്ധതികൾ വൈസ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് നല്ലളം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി അലി ചാലിക്കര, ട്രഷറർ അഷ്റഫ് മടിയാരി, ഹമീദ് കല്ലിക്കണ്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.