Posted On
date_range Updated On
date_range നോബിൾ സ്കൂൾ റൺ ചലഞ്ച് ഇന്ന്
ദോഹ: ഖത്തർ ദേശീയ കായികദിനാഘോഷങ്ങളുടെ ഭാഗമായി നോബിൾ ഇന്റർനാഷനൽ സ്കൂൾ നേതൃത്വത്തിൽ ഒരു കി.മീ റൺ ചലഞ്ച് ഞായറാഴ്ച. വിദ്യാർഥികൾക്കിടയിലെ കായിക പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം എന്ന ലക്ഷ്യവുമായാണ് റൺ ചലഞ്ച്. വിവിധ ഇന്ത്യൻ സ്കൂളിൽനിന്നുള്ള വിദ്യാർഥികളെ പങ്കെടുപ്പിക്കുന്ന മത്സരം ഖത്തർ കായിക താരം സലിം അമീർ അൽ ബദ്രി ഫ്ലാഗ് ഓഫ് ചെയ്യും.
കായികശീലവും ആരോഗ്യവുമുള്ള സമൂഹത്തെ വാർത്തെടുക്കുകയെന്ന ഖത്തറിന്റെ ലക്ഷ്യങ്ങൾക്കൊപ്പം നോബിൾ സ്കൂളും ചേരുകയാണെന്ന് പ്രിൻസിപ്പൽ ഡോ. ഷിബു അബ്ദുൽ റഷീദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.