ഷമീർ വലിയവീട്ടിൽ (പ്രസിഡന്റ്), അബ്ദുൽ അലി ചാലിക്കര (ജനറൽ സെക്രട്ടറി), അഷ്റഫ് മടിയാരി (ട്രഷറർ)
ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററിന് പുതിയ നേതൃത്വം
ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ 2024-25 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷമീർ വലിയവീട്ടിൽ (പ്രസിഡന്റ്), അബ്ദുൽ അലി ചാലിക്കര (ജനറൽ സെക്രട്ടറി), അഷ്റഫ് മടിയാരി (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
അബ്ദുൽ ലത്തീഫ് നല്ലളം, റഷീദ് അലി വി പി, സിറാജ് ഇരിട്ടി, നസീർ പാനൂർ, ഡോ. അബ്ദുൽ അസീസ് പാലോൽ എന്നിവരെ വൈസ് പ്രസിഡന്റുമാരായും മുജീബ് റഹ്മാൻ മദനി, അബ്ദുറഹ്മാൻ സലഫി, അബ്ദുൽ ഹമീദ് കല്ലിക്കണ്ടി, താജുദ്ദീൻ മുല്ലവീടൻ, സാജിദ് അലി എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
ഏറെകാലമായി ഖത്തർ ഇസ്ലാഹി സെന്ററിന്റെ നേതൃനിരയിലുള്ള ഷമീർ കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട സ്വദേശിയാണ്. ജനറൽ സെക്രട്ടറി അബ്ദുൽ അലി കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ്. ഇസ്ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന കൗൺസിൽ യോഗത്തിൽ കെ. എൻ. സുലൈമാൻ മദനി, ഇ. ഇബ്രാഹിം, ബഷീർ അൻവാരി, അബ്ദുൽ വഹാബ് പി. ഇസഡ് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.