ഡോ. ദീപക് മിത്തൽ
Posted On
date_range Updated On
date_range ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ സ്ഥാനമേറ്റു
ദോഹ: ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. ദീപക് മിത്തൽ സ്ഥാനമേറ്റു. ഇന്ത്യൻ എംബസി ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
വിദേശകാര്യ മന്ത്രാലയത്തിൽ ജോയിൻറ് സെക്രട്ടറി പദവിയിലായിരുന്നു അദ്ദേഹം. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ ജോയിൻറ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.
ഇന്ത്യൻ ഫോറിൻ സർവീസ് 1998 ബാച്ചുകാരനാണ്. സ്ഥാനമൊഴിഞ്ഞ അംബാസഡർ പി. കുമരൻ, സിംഗപ്പൂർ ഹൈക്കമ്മീഷണറായാണ് സ്ഥാനമേൽക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.