ഹമദ്​ വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാതശിശു

ദോഹ: ഹമദ്​ വിമാനത്താവളത്തിൽ നവജാതശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതായി അധികൃതർ. പ്രസവിച്ച ഉടൻ ഉപേക്ഷിക്ക​പ്പെട്ട നിലയിലാണ്​ കഴിഞ്ഞ ഒക്​ടോബർ രണ്ടിന്​ കുഞ്ഞിനെ കണ്ടെത്തിയത്​. ഉടൻ തന്നെ മെഡിക്കൽ സംഘവും സന്നദ്ധപ്രവർത്തകരുടെയും നേതൃത്വത്തിൽ കുഞ്ഞിന്​ വൈദ്യസേവനം ലഭ്യമാക്കിയിരുന്നു. കുഞ്ഞ്​ സുരക്ഷിതമാണെന്നും​ വിമാനത്താവള അധികൃതർ പറഞ്ഞു.

അതേസമയം, പ്രസവിച്ച ഉടനെയുള്ള മാതാവിൻെറ ആരോഗ്യനില ആശങ്കാജനകമായിരിക്കുമെന്നും ഇതിനാൽ വിമാനത്താവളത്തിൽ നിന്ന്​ മാതാവ്​ പോകുന്നതിന്​ മു​േമ്പ അവരെ കണ്ടെത്തണമെന്നും വൈദ്യസംഘം വിമാനത്താവള അധികൃതരോട്​ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ കുഞ്ഞിനെയോ മാതാവിനെയോ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. യാത്രക്കാർക്ക്​ ​ പ്രവേശനമുള്ള വിമാനത്താവളത്തിൻെറ പ്രത്യേക ഭാഗത്ത്​ നിന്നാണ്​ കുഞ്ഞിനെ കണ്ടെത്തിയത്​. മറ്റേതെങ്കിലും യാത്രക്കാർക്ക്​ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാമെങ്കിൽ ഉടൻ hiamedia@hamadairport.com.qa വിലാസത്തിൽ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു. 

ആസ്​ട്രേലിയൻ ടെലിവിഷൻ ആയ സെവൻ ന്യൂസ്​ ഇതുമായി ബന്ധപ്പെട്ട ഒരു വാർത്ത ​റിപ്പോർട്ട്​ ചെയ്​തിരുന്നു. വിമാനത്താവളത്തിൻെറ ബാത്ത്​ റൂമിൽ നിന്ന്​ നവജാതശിശുവി​െന കണ്ടെത്തിയതിനെ തുടർന്ന്​ സിഡ്​നിയിലേക്കുള്ള 13 സ്​ത്രീ യാത്രക്കാരെ ആംബുലൻസിൽ ആരോഗ്യപരിശോധന നടത്തിയെന്നായിരുന്നു റിപ്പോർട്ട്​. ഇതിനെ തുടർന്നാണ്​ ഹമദ്​ വിമാനത്താവള അധികൃതർ കുഞ്ഞുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.