ദോഹ: കെ.എം.സി.സി ഖത്തർ ‘നവോത്സവ്’ കലാ മത്സരങ്ങൾക്ക് വെള്ളിയാഴ്ച തുടക്കം കുറിക്കും. മലയാള പ്രബന്ധം, കവിത രചന, പ്രിന്റ് ന്യൂസ് റിപ്പോർട്ടിങ് മത്സരങ്ങളിലേക്കുള്ള രജിസ്ട്രേഷൻ പൂർത്തിയായി.
ജില്ല ഏരിയ ഘടകങ്ങൾ വഴിയാണ് രജിസ്ട്രേഷൻ നിർവഹിക്കുന്നത്. സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയിൽ ജില്ലതല മത്സര വിജയികളാണ് മാറ്റുരക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് 4.30 ന് കെ.എം.സി.സി ഹാളിൽ നടക്കുന്ന ഉദ്ഘാടന സെഷനിൽ ഡോ. സാബു കെ.സി, മാധ്യമ പ്രവർത്തകൻ ശരീഫ് സാഗർ എന്നിവർ അതിഥികളാകും. ഡോ. അബ്ദുസ്സമദ് അധ്യക്ഷതവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.