നടുമുറ്റം പത്താം വാർഷിക ആഘോഷങ്ങളുടെ ലോഗോ പ്രകാശന ചടങ്ങിൽനിന്ന്
ദോഹ: വനിതാ കൂട്ടായ്മയായ നടുമുറ്റം ഖത്തര്‍ പത്താം വര്‍ഷത്തിലേക്ക് കടക്കുന്നു. പ്രവാസി സമൂഹത്തില്‍ വനിതകളുടെ കൂട്ടായ്മയും സൗഹൃദവും ശാക്തീകരണവും ലക്ഷ്യമാക്കി ആരംഭിച്ച സംഘടന, കഴിഞ്ഞ ഒമ്പത് വര്‍ഷമായി വിവിധ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയ സാന്നിധ്യമായി മാറി. സ്ത്രീകളുടെ കഴിവുകളും നേതൃത്വ ശേഷിയും വളര്‍ത്തുന്നതോടൊപ്പം കുടുംബ -സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സംഘടന വലിയ പങ്കുവഹിച്ചു. പത്താം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന ഘട്ടത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ പദ്ധതികളും പരിപാടികളുമാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. പത്താം വാർഷിക ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു. “ശക്തിയുടെയും ശാലീനതയുടെയും സ്ത്രീത്വത്തിന്റെയും ഒരു ദശാബ്ദം” എന്ന സന്ദേശത്തോടെയാണ് വാർഷിക ലോഗോ പുറത്തിറക്കിയത്.
പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡന്റ് അഹമ്മദ് ഷാഫി ലോഗോ പ്രകാശനം നിർവഹിച്ചു. വനിതാ ശാക്തീകരണത്തിനും സാമൂഹിക ഇടപെടലുകൾക്കും പ്രാധാന്യം നൽകി ഒരു ദശാബ്ദക്കാലമായി നടുമുറ്റം ഖത്തർ നടത്തുന്ന പ്രവർത്തനങ്ങളുടെ പ്രതീകമായാണ് വാർഷിക ലോഗോ പുറത്തിറക്കിയതെന്ന് ഭാരവാഹികൾ അറിയിച്ചു. നടുമുറ്റം പ്രസിഡന്റ് സന നസീം, പ്രവാസി വെൽഫെയർ വൈസ് പ്രസിഡന്റ് ലതകൃഷ്ണ, ജനറല്‍ സെക്രട്ടറി നജ്ല നജീബ്, നടുമുറ്റം ജനറൽ സെക്രട്ടറി ഫാത്തിമ തസ്നീം, വൈസ് പ്രസിഡന്റ് സജ്ന സാക്കി എന്നിവര്‍ സംബന്ധിച്ചു. നടുമുറ്റം സെക്രട്ടറിമാരായ ജുമാന, രജിഷ പ്രദീപ്, കൺവീനർമാരായ അഹ്സന കരിയാടന്‍, ജോളി തോമസ്, ജമീല മമ്മു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.