ദോഹ: ഖത്തര്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന് ശൈഖ് സാലിം അല്‍ അലി അല്‍ സബാ ഹ് ഇന്‍ഫര്‍മാറ്റിക്സ് പുരസ്കാരം. കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് പങ്കെടുത്ത ചടങ്ങില്‍ ഖത്തര്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രി അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈഇ പുരസ്കാരം ഏറ്റുവാങ്ങി.
മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിെൻറ എയോണ്‍ ആപ്ലിക്കേഷനാണ് മികവിനുള്ള പുരസ്കാരത്തിന് അര്‍ഹമായത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആൽഥാനിയുടെ സാന്നിധ്യത്തില്‍ എയോണ്‍ ആപ്ലിക്കേഷൻ പുറത്തിറക്കിയത്. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിെൻറ സേവനങ്ങള്‍ വര്‍ഷങ്ങളായി പൊതുജനങ്ങള്‍ക്ക് സ്മാര്‍ട്ട് ഡിവൈസുകള്‍ വഴി ലഭ്യമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.