ദോഹ: ഖത്തറിലും മറ്റു ജി.സി.സി രാജ്യങ്ങളിലും വ്യാപിച്ചുകിടക്കുന്ന പ്രമുഖ വ്യാപാര ശൃംഖലയായ മുഹമ്മദ് അൽ മാന ഗ്രൂപ്പ് ഒാഫ് കമ്പനീസ് ചെയർമാൻ മുഹമ്മദ് ബിൻ ഹമദ് അൽ മാന അന്തരിച്ചു. 82 വയസ്സായിരുന്നു. ഇന്ത്യയടക്കം ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. ഖത്തറിലെ ചാരിറ്റി സംഘങ്ങളുമായി സഹകരിച്ചും വ്യക്തിപരമായും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നിർലോഭമായ സഹായങ്ങൾ ചെയ്തിരുന്ന അദ്ദേഹം കേരളത്തിലടക്കം ഇന്ത്യയുടെ പല ഭാഗങ്ങളിലും ധാരാളം സംരംഭങ്ങളിൽ ഭാഗഭാക്കായിട്ടുണ്ട്. മയ്യിത്ത് നമസ്കാരം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് അൽവാബിലെ അൽ മാന മസ്ജിദിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.