അൽ വക്റ മുനിസിപ്പാലിറ്റിയിൽ നടത്തിയ കൊതുകു നശീകരണ പ്രവൃത്തിയിൽനിന്ന്
ദോഹ: പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും നഗരശുചിത്വം ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി അൽ വക്റ മുനിസിപ്പാലിറ്റി പരിധിയിൽ ജനറൽ ക്ലീൻലിനെസ് വിഭാഗത്തന്റെ നേതൃത്വത്തിൽ കൊതുകുകളെയും കീടങ്ങളെയും നിയന്ത്രിക്കാനുള്ള പ്രചാരണ പരിപാടികൾ നടത്തി. ഏപ്രിൽ പകുതി മുതൽ ആഗസ്റ്റ് പകുതി വരെ നീണ്ട കാലയളവിൽ കൊതുകുകളുടെ ഉറവിട കേന്ദ്രങ്ങൾ കണ്ടെത്തി നശിപ്പിക്കുകയും മരുന്ന് തളിക്കുകയും ചെയ്തു.
7803 മാലിന്യ കണ്ടെയ്നറുകളിൽ മരുന്ന് തളിക്കൽ, പൊതുപാർക്കുകളിലും കടൽത്തീരങ്ങളിലും സ്പ്രേ ചെയ്യൽ, ഫോഗിങ്, കെട്ടിക്കിടക്കുന്ന ജലസ്രോതസ്സുകൾ ശുദ്ധീകരിക്കുക തുടങ്ങിയ നിരവധി പ്രവർത്തനങ്ങളിൽ ഇക്കാലയളവിൽ നടത്തി.
അൽ വക്റയിലെ താമസക്കാർക്കും സന്ദർശകർക്കും സുരക്ഷിതവും സുസ്ഥിരവുമായ ജീവിത അന്തരീക്ഷം ഉറപ്പാക്കുന്നതിനും ആരോഗ്യകരമായ സുരക്ഷ ഉറപ്പാക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.