ഖത്തർ തൃത്താല മണ്ഡലം കെ.എം.സി.സി കൗൺസിൽ മീറ്റിൽ മുഖ്യാതിഥിയായി പങ്കെടുത്ത് നജീബ് കാന്തപുരം എം.എൽ.എ സംസാരിക്കുന്നു
ദോഹ: മുസ്ലിം ലീഗ് ഭരണത്തിലിരുന്ന ഘട്ടങ്ങളിലാണ് ന്യൂനപക്ഷ വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കും പുരോഗതിക്കും മുൻതൂക്കം നൽകിയിട്ടുള്ളതെന്നും സി.എച്ച് മുതൽ അബ്ദുറബ്ബ് വരെയുള്ള വിദ്യാഭ്യാസമന്ത്രിമാരാണ് കേരളത്തിൽ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ കൊണ്ടുവന്നതെന്നും നജീബ് കാന്തപുരം പറഞ്ഞു. കെ.എം.സി.സി തൃത്താല മണ്ഡലം കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് സിറാജുദ്ദീൻ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് എസ്.എ.എം ബഷീർ ഉദ്ഘാടനം ചെയ്തു. ബഷീർ കെ.എം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ സംസ്ഥാന സെക്രട്ടറി സലീം നാലകത്ത്, സംസ്ഥാന മയ്യിത്ത് പരിപാലന വിങ് ചെയർമാൻ മെഹ്ബൂബ് നാലകത്ത്, കെ.വി. മുഹമ്മദ്, പി.പി. ജാഫർ സാദിഖ്, നാസർ ഫൈസി, അഷ്റഫ് പുളിക്കൽ, എം.കെ. ബഷീർ, കെ.വി. നാസർ, അബ്ദുൽ കരീം എന്നിവർ സംസാരിച്ചു. സുഹൈൽ കുമ്പിടി (പ്രസി), ആഷിക് അബൂബക്കർ (ജന. സെക്ര), കെ.എം. ബഷീർ (ട്രഷ) എന്നിവരടങ്ങിയ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. വി.ടി.എം. സാദിഖ്, ഷമീർ വിളയൂർ, വി.പി. കരീം എന്നിവർ റിട്ടേണിങ് ഓഫിസർമാരായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.