ആരോഗ്യ മന്ത്രാലയം അനുമതി നിർബന്ധം: പരിപാടികൾ നടത്താം

ദോഹ: കോവിഡ്-19 നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിെൻറ ഭാഗമായി ഒക്ടോബർ ഒന്നു മുതൽ രാജ്യാന്തര കായിക ചാമ്പ്യൻഷിപ്പുകളും അന്താരാഷ്​ട്ര സമ്മേളനങ്ങളും സാംസ്​കാരിക സംഗമങ്ങളും പ്രദർശനങ്ങളും സംഘടിപ്പിക്കാമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാൽ, നിലവിൽ ബന്ധപ്പെട്ട അതോറിറ്റികളിൽനിന്നുള്ള അനുമതിക്കും അംഗീകാരത്തിനും പുറമേ പൊതുജനാരോഗ്യ മന്ത്രാലയത്തിൽനിന്നുള്ള അനുമതി കൂടി സംഘാടകർ കരസ്​ ഥമാക്കിയിരിക്കണം. കർശനമായ നിയന്ത്രണങ്ങളോടെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമായിരിക്കണം പരിപാടികൾ സംഘടിപ്പിക്കേണ്ടതെന്നും ആരോഗ്യ മന്ത്രാലയം ഓർമിപ്പിച്ചു.

സെപ്​റ്റംബർ ഒന്നു മുതൽ രാജ്യത്ത് നടപ്പാക്കാനാരംഭിച്ച നാലാം ഘട്ട നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിെൻറ ഭാഗമാണ് പുതിയ തീരുമാനം. പരിപാടികളും സമ്മേളനങ്ങളും നടത്തുന്നതിന് ആരോഗ്യ മന്ത്രാലയത്തിൽനിന്നും അനുമതി തേടുന്നതിന് പൂർണ വിവരങ്ങളുൾപ്പെടുത്തി അപേക്ഷ സമർപ്പിച്ചിരിക്കണം. സ്​ഥലം, പങ്കെടുക്കുന്നവർ എന്നിവയെല്ലാം അപേക്ഷയിൽ കൃത്യമായി അടയാളപ്പെടുത്തണം. മറ്റു അതോറിറ്റികളിൽ നിന്നുള്ള അനുമതിക്ക് പുറമേയാണിത്. പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും പാലിക്കുമെന്ന് ഉറപ്പുനൽകുന്ന സത്യവാങ്മൂലവും മന്ത്രാലയത്തിൽ സമർപ്പിച്ചിരിക്കണം.

ആരോഗ്യമന്ത്രാലയം അനുമതി എങ്ങനെ?

വിവിധ പരിപാടികൾക്കായുള്ള അനുമതിക്കായുള്ള അപേക്ഷാ ഫോറം മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.അപേക്ഷ ഫോറം പൂർണമായും പൂരിപ്പിച്ചതിന് ശേഷം കവറിങ്​ ലെറ്റർ ഉൾപ്പെടെ ആരോഗ്യ മന്ത്രാലയത്തിെൻറ ഓഫീസിലേക്ക് pr_com@moph.gov.qa എന്ന വിലാസത്തിൽ അയക്കണം.

സാംസ്​കാരിക പരിപാടികൾ, കായിക ചാമ്പ്യൻഷിപ്പുകൾ, പ്രദർശനങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതിനായി പൊതുജനാരോഗ്യ മന്ത്രാലയം കർശന നിയന്ത്രണങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്. കോവിഡ്-19 വ്യാപനം തടയുന്നതിനും പങ്കെടുക്കുന്നവരുടെയും ജീവനക്കാരുടെയും തൊഴിലാളികളുടെയും ആരോഗ്യ സുരക്ഷ മുൻനിർത്തിയുമാണിത്.

പങ്കെടുക്കുന്നവർ ഖത്തറിലെത്തുന്നതിെൻറ 48 മണിക്കൂനുള്ളിലെടുത്ത കോവിഡ്-19 പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലെങ്കിൽ വിമാനത്താവളത്തിൽ പരിശോധനക്ക് വിധേയമാകണം. പങ്കെടുക്കുന്ന എല്ലാവർക്കും പങ്കാളിത്തം അവസാനിക്കുന്നത് വരെയോ അല്ലെങ്കിൽ രണ്ടാഴ്ച വരെയോ മൂന്നു ദിവസം കൂടുമ്പോൾ പരിശോധന നടത്തിയിരിക്കണം.

അന്താരാഷ്​ട്ര പ്രതിനിധികൾ പരിപാടികളിൽ പങ്കെടുക്കുന്നതിന് മുമ്പായി ഹോട്ടൽ ക്വാറൻറീനിൽ പ്രവേശിക്കണം.പരിപാടി നടക്കുന്ന സ്​ഥലത്തെത്തുമ്പോൾ എല്ലാവരും മാസ്​ക് ധരിച്ചിരിക്കണം. കായിക ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കുന്ന അത്​ലറ്റുകൾക്ക് ഈ നിർദേശം ബാധകമായിരിക്കുകയില്ല. രണ്ടു പേർ തമ്മിലെ സുരക്ഷിത അകലം 1.5 മീറ്റർ ആയിരിക്കണം.

18 വയസ്സിന് മുകളിലുള്ളവർ നിർബന്ധമായും ഇഹ്തിറാസ്​ ആപ്പ് പ്രവർത്തിപ്പിക്കണം. പച്ച സ്​റ്റാറ്റസ്​ കാണിക്കുന്നവർക്ക് മാത്രമേ പ്രവേശനം അനുവദിക്കാൻ പാടുള്ളൂ. ശരീരോഷ്മാവ് പരിശോധനയിൽ 37.8 ഡിഗ്രി സെൽഷ്യസിൽ കുറവുള്ളവരെ മാത്രമേ പ്രവേശിപ്പിക്കാൻ പാടുള്ളൂ. പങ്കെടുക്കുന്നവരുടെ പേര് വിവരങ്ങൾ ഉൾപ്പെടുത്തിയ രെജിസ്​ട്രി ഉണ്ടായിരിക്കണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.