ദോഹ: പുതിയ മോഡൽ MG ZST കാർ ഖത്തർ വിപണിയിൽ. ഇതുവരെ കാണാത്ത പുത്തൻ ആകാരഭംഗിയാണ് പുതിയ മോഡലിന്. എം.ജി വാഹനങ്ങളുടെ ഖത്തറിലെ അംഗീകൃത വിതരണക്കാരായ ഓട്ടോ ക്ലാസ് കാർസിൽ പുതിയ മോഡൽ ലഭ്യമാണ്. സൽവ റോഡിലാണ് ഷോറൂം. 51,900 റിയാൽ മുതലാണ് വില. MG ZSTയുടെ ഫസ്റ്റ് ജനറേഷൻ മോഡലിന് ഖത്തറിൽ വൻതോതിൽ ആവശ്യക്കാരുണ്ടായിരുന്നു. ഇതിനാൽ ഒരുപാട് പ്രത്യേകതകളുമായാണ് പുതിയ മോഡലും ഖത്തർ വിപണയിൽ എത്തിയിരിക്കുന്നത്.
പുതിയ മോഡൽ MG ZST 160 എച്ച്.പി ആണ്. 1.3 ലിറ്റർ ടർബോ എൻജിനുണ്ട്. ഇത് വാഹനത്തിന് ഏറ്റവും കൂടുതൽ ക്ഷമത നൽകുന്നുണ്ട്. സിക്സ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുണ്ട്. ഇത് അനായാസ ഡ്രൈവ് പ്രദാനം ചെയ്യുന്നു. ഉൾവശവും പുറമെയും കൂടുതൽ സ്റ്റൈലിഷാണ്. ഷഡ്ഭുജാകൃതിയിൽ ഡിസൈൻ ചെയ്ത എൽ.ഇ.ഡി ഹെഡ്ലൈറ്റും റിയർ എൽ.ഇ.ഡി ഹെഡ്ലൈറ്റും ആകർഷണം കൂട്ടുന്നു. ഫോഗ് ലാമ്പ് ട്രിം, റിയർ വ്യൂ മിററുകൾ, സൈഡ് സ്കേർട്സ്, വീലുകൾ തുടങ്ങിയവ പ്രത്യേക ഡിസൈനിൽ ആയതിനാൽ വാഹനത്തിന് സ്പോർട്ടീർ ലുക്ക് കൈവരുന്നുണ്ട്. റിയർ പാർക്കിങ് സെൻസർ കാമറ, 17 ഇഞ്ച് അലോയ് വീൽ, 10.1 എച്ച്.ഡി ടച്ച് സ്ക്രീൻ തുടങ്ങിയവയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.