എം.ഇ.എസ് എൻജിനീയറിങ് കോളജ് അലുമ്നി സംഗമത്തിൽ അംഗങ്ങൾ കേക്ക് മുറിക്കുന്നു
Posted On
date_range Updated On
date_range എം.ഇ.എസ് എൻജിനീയറിങ് കോളജ് പൂർവ വിദ്യാർഥി സംഗമം
ദോഹ: എം.ഇ.എസ് കോളജ് ഓഫ് എൻജിനീയറിങ് ഖത്തർ പൂർവ വിദ്യാർഥി കൂട്ടായ്മ ‘മെസ്മറൈസ് 2023’ സംഗമം നടത്തി. 20ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയിൽ കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിങ് കോളജിൽ നിന്നും പഠനം പൂർത്തിയാക്കി ഖത്തറിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന പൂർവ വിദ്യാർഥികൾ പങ്കെടുത്തു. എം.ഇ.എസ്.സി.ഇ.ക്യൂ പ്രസിഡന്റ് ജംഷീർ അബൂബക്കർ ഉദ്ഘാടനം ചെയ്തു.
മാനേജിങ് കമ്മിറ്റി അംഗങ്ങൾ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു. വിവിധ കലാപരിപാടികളും ആര്യ ദയാലും നിരഞ്ജ് സുരേഷും നയിച്ച സംഗീത പരിപാടിയും അരേങ്ങറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.