രുചിപ്പെരുമയുമായി ഖത്തർ ലുലുവിൽ മാമ്പഴക്കാലം 

ദോഹ: വിവിധ രാജ്യങ്ങളിൽ നിന്നുള്ള മാമ്പഴപ്പെരുമയുമായി ലുലു ഹൈപ്പർമാർക്കറ്റ് ഖത്തറി​െൻറ ഈ വർഷത്തെ മാമ്പഴക്കാലത്തിന് തുടക്കമായി. മാംഗോ വേൾഡ് 2020ൽ ഇത്തവണ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 12 വ്യത്യസ്​ത മാമ്പഴങ്ങളാണ് ശ്രദ്ധയാകർഷിക്കുന്നത്.

ഖത്തറിലെ ലുലു ശാഖകളിൽ നടക്കുന്ന മാമ്പഴ മഹോത്സവം നാളെ അവസാനിക്കും. മാങ്ങകളുടെ െപ്രാമോഷൻ കഴിഞ്ഞ  ദിവസം ആരംഭിച്ചിരുന്നു. ഏറ്റവും ജനപ്രിയ ഇനങ്ങളായ അൽഫോൺസോ, ബദാമി, കെസാർ, മല്ലിക, രാജാപുരി എന്നിവയടക്കം ഇത്തവണ  പ്രദർശനത്തിനും വിൽപനക്കും എത്തിയിട്ടുണ്ട്. 

ഇന്ത്യ, കൊളംബിയ, പാക്കിസ്​ഥാൻ, ബ്രസീൽ, പെറു തുടങ്ങിയ രാജ്യങ്ങളിൽ  നിന്നുള്ള മാങ്ങകളാണ് മാംഗോ വേൾഡിലുള്ളത്. ഓർഗാനിക് മാങ്ങകളും മാംഗോ വേൾഡ് 2020​െൻറ ശ്രദ്ധാ കേന്ദ്രമാണ്. ലുലു മാംഗോ വേൾഡ് 2020 വൻ വിജയമാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും എല്ലാ വർഷവും വ്യത്യസ്​തത  കൊണ്ട് വരാൻ ശ്രമിക്കുന്നുണ്ടെന്നും ഇത്തവണ ഓർഗാനിക് മാങ്ങളാണ് ഉപഭോക്താക്കൾക്കായി എത്തിയിരിക്കുന്നതെന്ന്  ലുലു അധികൃതർ പറഞ്ഞു. 

മാങ്ങയിൽ നിന്നുള്ള ജാം, അച്ചാറുകൾ, മാംഗോ പൾപ്, മാംഗോ ഫിഷ് കറി, കേക്ക് എന്നിവയുൾപ്പെട വ്യത്യസ്​തമായ ഉൽപന്നങ്ങളും ഉണ്ട്​. 

Tags:    
News Summary - mango fest in qatar lulu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.