Posted On
date_range Updated On
date_range വയറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒരു കിലോയിലേറെ നിരോധിത മരുന്ന്; യാത്രക്കാരൻ പിടിയിൽ
ദോഹ: വയറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കിലോയിലേറെ നിരോധിത മരുന്ന് വിമാനത്തവളത്തിൽ പിടികൂടി. ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതരാണ് ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച നിരോധിത മരുന്നായ മെതാംഫെറ്റാമൈൻ പിടികൂടിയത്. ഖത്തർ കസ്റ്റംസാണ് ട്വിറ്ററിൽ ഈ വിവരം അറിയിച്ചത്. പിടികൂടിയ ഗുളികളുടെ ചിത്രവും ഖത്തർ കസ്റ്റംസ് ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
വിമാനത്താവളത്തിൽ സംശയം തോന്നിയ യാത്രക്കാരനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഇയാളുടെ വയറ്റിനുള്ളിൽ 1.1201 കിലോഗ്രാം മെതാംഫെറ്റാമൈൻ ഉണ്ടെന്ന് വ്യക്തമായത്. പിടിച്ചെടുത്ത നിരോധിത ഗുളികകൾ ബന്ധപ്പെട്ടവർക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.