ദോഹ: ആഭ്യന്തര ശൃംഖല വളർത്തുന്നതിെൻറ ഭാഗമായി രാജ്യത്തെ പ്രമുഖ ബാങ്കുകളിലൊന്നായ ദോഹ ബാങ്ക്, മാൾ ഓഫ് ഖത്തറിൽ പുതിയ ശാഖ തുറന്നു പ്രവർത്തനമാരംഭിച്ചു. മാളിലെ മുഴുവൻ റീട്ടെയിൽ ഔട്ട്ലെറ്റുകളുടെയും ബിസിനസ് പ്രവർത്തനങ്ങളുടെയും ബാങ്കിംഗ് ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള ഹബ്ബായി ദോഹ ബാങ്ക് പ്രവർത്തിക്കുമെന്ന് മാനേജ്മെൻറ് പ്രസ്താവനയിൽ വ്യക്തമാക്കി. ബാങ്കിംഗ് സർവിസുകൾക്ക് പുറമേ വെൽത്ത് മാനേജ്മെൻറ്, ഇൻഷുറൻസ്, കാപിറ്റൽ െപ്രാട്ടക്ഷൻ സൊലൂഷ്യൻസ് തുടങ്ങിയ സേവനങ്ങളും ബാങ്ക് നൽകും. കസ്റ്റമർ സർവീസ് ഓഫീസ്, എ.ടി.എം, കാഷ് ഡെപ്പോസിറ്റ് മെഷീൻ തുടങ്ങി മറ്റു സർവിസുകളും പുതിയ ശാഖയിലുണ്ട്.
ദോഹ ബാങ്ക് ചെയർമാൻ ശൈഖ് ഫഹദ് ബിൻ മുഹമ്മദ് ബിൻ ജബർ ആൽഥാനി, മാനേജിംഗ് ഡയറക്ടർ ശൈഖ് അബ് ദുറഹ്മാൻ ബിൻ മുഹമ്മദ് ബിൻ ജബർ ആൽഥാനി, മാൾ ഓഫ് ഖത്തർ വൈസ് ചെയർമാൻ ജാസിം ബിൻ ഹമദ് ബിൻ ഖലീഫ അൽ അത്വിയ്യ, ദോഹ ബാങ്ക് സി.ഇ.ഒ ഡോ. ആർ. സീതാരാമൻ തുടങ്ങിയ പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ദോഹയിലെ ഏറ്റവും പ്രമുഖമായ ഷോപ്പിംഗ്, വിനോദ കേന്ദ്രങ്ങളിലൊന്നായ മാൾ ഓഫ് ഖത്തറിൽ ദോഹ ബാങ്ക് ശാഖ തുറക്കുന്നതിൽ സന്തോഷമുണ്ടെന്നും മാളിലെത്തുന്ന ഉപഭോക്താക്കൾക്ക് ദിവസേന ഇടതടവില്ലാതെ സേവനങ്ങൾ ലഭ്യമാക്കുമെന്നും ശൈഖ് ഫഹദ് ആൽഥാനി പറഞ്ഞു.
മാൾ ഓഫ് ഖത്തറിലെ ദോഹ ബാങ്ക് ശാഖ ശനി മുതൽ വ്യാഴം വരെ രാവിലെ ഒമ്പത് മുതൽ 2.30 വരെയും വൈകിട്ട് 3.30 മുതൽ രാത്രി ഒമ്പത് വരെയും വെള്ളിയാഴ്ചകളിൽ വൈകിട്ട് നാല് മുതൽ ഒമ്പത് വരെയും തുറന്ന് പ്രവർത്തിക്കുമെന്ന് ബാങ്ക് വൃത്തങ്ങൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.