ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി 

മഹാരാഷ്​ട്ര പ്രളയം: ഖത്തർ അമീറി​െൻറ അനുശോചനം

ദോഹ: 76 പേർ മരിക്കുകയും 60ഓളം പേരെ കാണാതാവുകയും ചെയ്​ത മഹാരാഷ്​ട്ര പ്രളയത്തിൽ ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനിയുടെ അനുശോചനം. ഇന്ത്യൻ പ്രസിഡൻറ്​ രാംനാഥ്​ കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ മോദിക്കും ഖത്തർ അമീർ അനുശോചന സന്ദേശമയച്ചു.

കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ ജീവൻ നഷ്​ടപ്പെട്ടവർക്ക്​ ആദരാഞ്​ജലി അർപ്പിച്ച അദ്ദേഹം, ഉറ്റവരും വീടും സ്വത്തും നഷ്​ടമായവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ചു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്ക​ട്ടെ എന്നും രാഷ്​ട്രത്തലവൻമാർക്ക്​ അയച്ച സന്ദേശത്തിൽ പറഞ്ഞു.

ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും ​മണ്ണിടിച്ചിലിലുമാണ്​ മഹാരാഷ്​ട്ര. ഇതിനകം 73 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. 60ഓളം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. മഹാരാഷ്​ട്രയുടെ തീരമേഖലയിലാണ്​ മഴയും മണ്ണിടിച്ചിലും കനത്ത നാശം വിതച്ചത്​. ഒന്നര ലക്ഷത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക്​ മാറ്റിയതായാണ്​ റിപ്പോർട്ട്​. 

Tags:    
News Summary - Maharashtra floods: Condolences from Emir of Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-08 07:27 GMT