ദോഹ: ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ച സമ്പൂര്‍ണ ബജറ്റ് പൊതുവെ സ്വീകാര്യപ്രദമാണെന്ന് ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എംഡി അദീബ് അഹമ്മദ് പറഞ്ഞു. കാര്‍ഷിക മേഖലയുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും വികസനത്തിന് ഊന്നല്‍ നല്‍കിയിട്ടുള്ള ബജറ്റ് നോട്ടുനിരോധനം മൂലമുള്ള താല്‍ക്കാലിക പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നയായും പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി. അടിസ്ഥാനസൗകര്യവികസനമേഖലയിലുള്ള വന്‍ നിക്ഷേപം വിപണിയിലേക്ക് കൂടുതല്‍ പണം ഒഴുകും. ഇടപാടുകളുടെ എണ്ണത്തില്‍ വര്‍ധനവും സമ്പദ് വ്യവസ്ഥയില്‍ അഭിവൃദ്ധിയുമുണ്ടാകും. ആദായനികുതിയിലുള്ള ഇളവ് സാധാരണക്കാര്‍ക്ക് ഉപകാരപ്രദമാണ്. ആഭ്യന്തര ടൂറിസം മേഖലയുടെ ഉന്നമനത്തിനായി സംസ്ഥാനങ്ങളുമായി ചേര്‍ന്ന് ടൂറിസം സോണുകള്‍ക്കുള്ള നിര്‍ദേശവും പി.പി.പി മോഡലില്‍ ടയര്‍ ടു നഗരങ്ങളില്‍ വിമാനത്താവളങ്ങളുടെ വികസനവും സ്വാഗതാര്‍ഹമാണ്. ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതും പണമിടപാടുകള്‍ കൂടുതല്‍ സുതാര്യമാക്കാനുമുള്ള നടപടികളും ഇന്ത്യക്ക് ലോകരാജ്യങ്ങളുടെ ഇടയില്‍ മുന്‍പന്തിയിലേക്കത്തൊനുള്ള ഉറച്ച കാല്‍വെയ്പ്പാണെന്നും അദീബ് അഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.