ഖത്തറിലെ ശ്രീലങ്കൻ അംബാസഡർ എം. മഫാസ് മൊഹിദ്ദീനും ഭാര്യയും ഐൻ ഖാലിദിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ശ്രീലങ്കൻ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ‘ടേസ്റ്റ് ഓഫ് ശ്രീലങ്ക’എന്ന പേരിൽ ലുലു ഹൈപ്പർമാർക്കറ്റിൽ ശ്രീലങ്കൻ ഫെസ്റ്റിവലിന് തുടക്കമായി. ഖത്തറിലെ ശ്രീലങ്കൻ എംബസിയുമായി സഹകരിച്ചാണ് ലുലു ഗ്രൂപ് ‘ഉത്സവം’സംഘടിപ്പിക്കുന്നത്. ശ്രീലങ്കൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മേഖലയിലെ എല്ലാ ഔട്ട്ലെറ്റുകളിലും വർഷംതോറും ഫെസ്റ്റിവൽ നടക്കാറുണ്ട്.
ശ്രീലങ്കയുടെ അതുല്യമായ പാചക പൈതൃകവും വൈവിധ്യമാർന്ന സംസ്കാരവും മൂല്യങ്ങളും പ്രദർശിപ്പിക്കുന്നതാണ് ഫെസ്റ്റിവൽ. ഗുണനിലവാരമുള്ള ശ്രീലങ്കൻ പലചരക്ക് സാധനങ്ങളും കാർഷിക, ജൈവ ഉൽപന്നങ്ങളും ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ സ്റ്റാഫോർഡ് ശ്രീലങ്കൻ സ്കൂളിലെയും ദിനു ഡാൻസ് അക്കാദമിയിലെയും വിദ്യാർഥികൾ ശ്രീലങ്കൻ പരമ്പരാഗത നൃത്തങ്ങൾ അവതരിപ്പിച്ചു. ഖത്തറിലെ ശ്രീലങ്കൻ അംബാസഡർ എം. മഫാസ് മൊഹിദ്ദീനും അദ്ദേഹത്തിന്റെ ഭാര്യയും സംയുക്തമായി ഐൻ ഖാലിദിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ശനിയാഴ്ച ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു.
ലുലു ഗ്രൂപ് ഇന്റർനാഷനൽ ഡയറക്ടർ ഡോ. മുഹമ്മദ് അൽത്താഫ്, ദോഹ ഇന്റർനാഷനൽ കൺസൽട്ടിങ് ചെയർമാൻ നാസർ മുഹമ്മദ് ജെ അൽമാരി, ദോഹ ഇന്റർനാഷനൽ കൺസൽട്ടിങ് സി.ഇ.ഒ ഇഷാൻ ഫൈനൽ, അൽ ഹാരിബ് സെക്യൂരിറ്റി സിസ്റ്റംസ് സി.ഒ.ഒ ചരിത് ജയസേന, സ്റ്റാഫോർഡ് ശ്രീലങ്കൻ സ്കൂൾ ദോഹ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ കുമുദു ഫൊൻസേക തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. ഫെസ്റ്റിവൽ ഫെബ്രുവരി 10 വരെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റ് സ്റ്റോറുകളിലും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.