യാത്രക്കാരിക്ക് പ്രസവ വേദന; കറാച്ചിയിൽ ഖത്തർ എയർവേസിന് അടിയന്തര ലാൻഡിങ്

ദോ​ഹ: ദോ​ഹ​യി​ൽ നി​ന്നും ഫി​ലി​പ്പീ​ൻ​സി​ലെ മ​നി​ല​യി​ലേ​ക്ക്​ പ​റ​ന്ന ഖ​ത്ത​ർ എ​യ​ർ​വേ​സ്​ യാ​ത്രാ വി​മാ​ന​ത്തി​ന്​ പാ​കി​സ്​​താ​നി​ലെ ക​റാ​ച്ചി​യി​ൽ അ​ടി​യ​ന്ത​ര ലാ​ൻ​ഡി​ങ്. ഗ​ർ​ഭി​ണി​യാ​യ യാ​ത്ര​ക്കാ​രി​ക്ക്​ പ്ര​സ​വ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ്​ വി​മാ​നം ക​റാ​ച്ചി​യി​ൽ ലാ​ൻ​ഡി​ങ്​ ന​ട​ത്തി​യ​തെ​ന്ന്​ പാ​കി​സ്​​താ​ൻ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​യെ ഉ​ദ്ധ​രി​ച്ച്​ സി​ൻ​ഹു​വ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

എ​ന്നാ​ൽ, വി​മാ​നം നി​ലം​തൊ​ടും മു​​മ്പേ ഫി​ലി​​പ്പി​നോ യു​വ​തി കു​ഞ്ഞി​ന്​ ജ​ന്മം ന​ൽ​കി. ഉ​ട​ൻ പ​രി​ച​ര​ണം ന​ൽ​കി​യ ശേ​ഷം വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്​​ച രാ​ത്രി​യി​ലാ​യി​രു​ന്നു വി​മാ​നം ക​റാ​ച്ചി​യി​ൽ ഇ​റ​ങ്ങി​യ​ത്. ചൊ​വ്വാ​ഴ്​​ച പു​ല​ർ​ച്ച​യോ​ടെ വി​മാ​നം ​മ​നി​ല​യി​ലേ​ക്ക്​ പ​റ​ന്നു.

Tags:    
News Summary - Labor pains for the passenger; Qatar Airways makes an emergency landing in Karachi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.