Posted On
date_range Updated On
date_range കുവൈത്ത് അമീർ മധ്യസ്ഥത ശ്രമവുമായി സൗദിയിയിലേക്ക് പോകും
ദോഹ: സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം റദ്ദാക്കിയ സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിനും മധ്യസ്ഥതക്കായും കുവൈത്അ മീർ ഇന്ന് സൗദി അറേബ്യയിലേക്ക് പോകും എന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഗൾഫ് നേതാക്കളെ ഉദ്ധരിച്ചാണ് അൽജസീറയുടെ വാർത്ത. സൗദി അറേബ്യ, ഈജിപ്ത്, യു.എ.ഇ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച തീരുമാനം വന്നപ്പോൾ തന്നെ ഖത്തർ കുവൈത്തുമായി ബന്ധപ്പെട്ട് അടിയന്തിര സാഹചര്യങ്ങൾ വിലയിരുത്തിയിരുന്നു. ഒപ്പം കുവൈത്ത് അമീർ മദ്ധ്യസ്ഥ ശ്രമം ഏറ്റെടുക്കുന്നതിെൻറ ഭാഗമായി, ഖത്തർ അമീർ സ്വന്തം രാജ്യത്തിലെ ജനങ്ങളോട് സംവദിക്കാനുളള തീരുമാനം മാറ്റിവെക്കാൻ അറിയിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.