ഖ​ത്ത​ർ കെ.​എം.​സി.​സി കാ​യി​ക വി​ഭാ​ഗം സ​മാ​പ​ന യോ​ഗം

സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്‌ എ​സ്.​എ.​എം ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കെ.എം.സി.സി കായിക വിഭാഗം സമാപന യോഗം

ദോഹ: ഖത്തർ കെ.എം.സി.സി സംസ്ഥാന കായിക വിഭാഗം 2018 മുതൽ 2022 വരെയുള്ള വിവിധ കായിക പരിപാടികളുടെ സമാപനയോഗം സംഘടിപ്പിച്ചു. ചടങ്ങിൽ കായിക വിഭാഗം അംഗങ്ങളെ ആദരിച്ചു. 2018ൽ നിലവിൽവന്ന കായിക വിഭാഗം കമ്മിറ്റി അഖിലേന്ത്യ സെവൻസ് ഫുട്ബാൾ, വോളിബാൾ, ക്രിക്കറ്റ്‌, ബാഡ്മിന്റൺ, വടംവലി, ഫൈവ്സ് ഫുട്ബാൾ ടൂർണമെന്റ് എന്നിവ വിവിധ ഘട്ടങ്ങളിലായി സംഘടിപ്പിച്ചു. സമാപന യോഗം കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ്‌ എസ്.എ.എം ബഷീർ ഉദ്ഘാടനം ചെയ്തു.

450 ദിവസങ്ങൾകൊണ്ട് 35 രാജ്യങ്ങളിൽ പര്യടനം നടത്തുന്ന എക്കോ സൈക്ലിസ്റ്റ് ഫാഇസ് അഷ്‌റഫ്‌ അലിയെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാന കായിക വിഭാഗം ചെയർമാൻ സിദ്ദീഖ് വാഴക്കാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ താഹിർ പട്ടാര സ്വാഗതം പറഞ്ഞു. ആക്ടിങ് ജനറൽ കൺവീനർ ഇബ്രാഹിം പുളുക്കൂൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു. കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് നരിക്കുനി, ട്രഷറർ മുഹമ്മദലി ഹാജി പട്ടാമ്പി, മുസ്തഫ ഹാജി വണ്ടൂർ, അബ്ദുൽ അസീസ് എടച്ചേരി, താഹിർ പട്ടാര, ഗ്രാൻഡ് മാൾ ഖത്തർ റീജനൽ ഡയറക്ടർ അഷ്‌റഫ്‌ ചിറക്കൽ, അബ്ദുന്നാസർ നാച്ചി, സലീം നാലകത്ത് എന്നിവർ സംസാരിച്ചു.

ഭാരവാഹികളായ അജ്മൽ തെങ്ങലക്കണ്ടി, മുനീർ പയന്തോങ്, മുജീബ് കോയിശേരി, നൗഫൽ കാവിലുംപാറ, മൂസ താനൂർ, ഷമീർ പട്ടാമ്പി, നൗഫൽ പുല്ലൂക്കര, റൂബിനാസ്, അഹ്‌മദ്‌ നിയാസ് ഏറനാട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കൺവീനർ സിദ്ദീഖ് പറമ്പൻ നന്ദി പറഞ്ഞു.

Tags:    
News Summary - KMCC Sports Department Concluding Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.