ലുസൈൽ സ്റ്റേഡിയം
Posted On
date_range Updated On
date_range കിക്കോഫിന് മുമ്പ് ആഘോഷം
ദോഹ: ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ഫൈനൽ മത്സരത്തിന് കിക്കോഫ് കുറിക്കുംമുമ്പേ ആരാധകരെ കാത്തിരിക്കുന്നത് വർണാഭമായ കലാവിരുന്നും. രാത്രി എട്ട് മണിക്കാണ് മത്സരത്തിന് കിക്കോഫ്. അതിന് മുമ്പായി സ്റ്റേഡിയത്തിന് പുറത്ത് പ്രത്യേക ഫാൻ സോണിൽ വിവിധ വിനോദ, കലാപരിപാടികൾ അരങ്ങേറും.
ലോകകപ്പ് ഫുട്ബാൾ ഫൈനലിന്റെ രണ്ടാം വാർഷിക ആഘോഷമെന്ന നിലയിൽ വിപുലമായ പരിപാടികളാണ് ഫാൻസോണിൽ സജ്ജമാക്കുന്നത്. എല്ലാ പ്രായ വിഭാഗക്കാർക്കും ആസ്വദിക്കുന്ന പരിപാടികളും കളികളും മത്സരത്തിന് മുന്നോടിയായി ആരംഭിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. ഭക്ഷ്യ റസ്റ്റാറന്റ് മേഖലയും സജ്ജമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.