Posted On
date_range Updated On
date_range പ്രളയം: കേരളത്തിന് സഹായവുമായി നസീം അൽ റബീഹ് ഹെൽത്ത് കെയർ
ദോഹ: പ്രളയദുരിതം നേരിട്ട കേരളത്തിനു സഹായമെത്തിക്കുന്നതിെൻറ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നസീം അൽ റബീഹ് ഹെൽത്ത് കെയർ ഗ്രൂപ്പ് തുക കൈമാറി.
മാനേജ്മെൻറും ജീവനക്കാരും ചേർന്ന് സമാഹരിച്ച തുകയാണ് കൈമാറി.
ഗ്രൂപ്പ് സി.ഇ.ഒ ബാബു ഷാനവാസ്, ഗ്രൂപ്പ് ജനറൽ മാനേജർ ഡോ.മുനീർ അലി ഇബ്രാഹിം, ബ്രാഞ്ച് ഹെഡ് പി.കെ. റിഷാദ് , മാർക്കറ്റിങ് മാനേജർ മുഹമ്മദ് ആരിഫ്, പബ്ലിക് റിലേഷൻസ് മാനേജർ അഹമ്മദ് ഹാഷിം എന്നിവർ ചേർന്ന് ഇന്ത്യൻ അംബാസഡർ പി.കുമരനു തുക കൈമാറി.
പ്രളയക്കെടുതിയിൽ ദുരിതമനുഭവിച്ച നസീം അൽ റബീഹ് ഹെൽത്ത് കെയർ ഗ്രൂപ്പിനു കീഴിലെ പതിനൊന്നോളം ജീവനക്കാർക്കും സഹായധനം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.