കൊട്ടാരക്കര പ്രവാസി അസോസിയേഷന് രക്തദാന ക്യാമ്പിന്റെ സംഘാടകർ
രക്തദാനം ജീവന്റെ ദാനമാണ്; കെഫാഖ് രക്തദാന ക്യാമ്പ്
ദോഹ: ‘രക്തദാനം ജീവന്റെ ദാനമാണ്’ എന്ന പ്രമേയത്തിൽ കൊട്ടാരക്കര പ്രവാസി അസോസിയേഷന് നേതൃത്വത്തിൽ ഹമദ് മെഡിക്കൽ കോർപറേഷൻ ബ്ലഡ് ഡോണർ സെന്റർ, ആസ്റ്റർ മെഡിക്കൽ സെന്റർ, വെൽകെയർ ഗ്രൂപ് എന്നിവരുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അഞ്ചാമത് രക്തദാന ക്യാമ്പിൽ 150 പേരോളം രക്തം ദാനം ചെയ്തു.
കെഫാഖ് പ്രസിഡന്റ് ബിജു കെ. ഫിലിപ്, ജനറൽ സെക്രട്ടറി ബിനേഷ് ബാബു, ട്രഷറർ ആർ. അനിൽകുമാർ വൈസ് പ്രസിഡന്റ് ബിജു പി. ജോൺ, ജോ. സെക്രട്ടറി സിബി മാത്യു, ക്യാമ്പ് കൺവീനേഴ്സ് ബെന്നി ബേബി, ആൻസി രാജീവ് എന്നിവർ നേതൃത്വം നൽകി. മാനേജിങ് കമ്മിറ്റി അംഗങ്ങളായ ജോബിൻ പണിക്കർ, ജോജിൻ ജേക്കബ്, ആശിഷ് മാത്യു, ദിപു സത്യരാജ്, അനീഷ് തോമസ്, ജലു അമ്പാടിയിൽ, ശരത് കുമാർ, ഷാജി കരിക്കം, ടിൻസി ജോബി, റിഞ്ചു അലക്സ്, ജേക്കബ് ബാബു എന്നിവർ നേതൃത്വം നൽകി.
ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ്, മാനേജിങ് കമ്മിറ്റി അംഗം പ്രദീപ് പിള്ള, യൂത്ത് വിങ് പ്രസിഡന്റ് എഡ്വിൻ സെബാസ്റ്റ്യൻ, ബോബൻ വർക്കി, അനീഷ് ജോർജ് മാത്യു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.