കെ. ​മു​ഹ​മ്മ​ദ് ഈ​സ മെ​മ്മോ​റി​യ​ൽ സൂ​പ്പ​ർ ലീ​ഗ് ഫു​ട്ബാ​ൾ മ​ത്സ​ര പ്ര​ഖ്യാ​പ​ന ച​ട​ങ്ങ്

കെ. ​മു​ഹ​മ്മ​ദ് ഈ​സ മെ​മ്മോ​റി​യ​ൽ സൂ​പ്പ​ർ ലീ​ഗ് പ്ര​ഖ്യാ​പി​ച്ചു

ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​മു​ഖ ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ സം​ഘ​ട​ന​യാ​യ ഖി​ഫ്, ഈ​യി​ടെ അ​ന്ത​രി​ച്ച പൗ​ര​പ്ര​മു​ഖ​നും ദീ​ർ​ഘ​കാ​ലം ഖി​ഫ് സാ​ര​ഥി​യു​മാ​യി​രു​ന്ന കെ. ​മു​ഹ​മ്മ​ദ് ഈ​സ​യു​ടെ പേ​രി​ൽ ഈ ​വ​ർ​ഷം മു​ത​ൽ സൂ​പ്പ​ർ ലീ​ഗ് ഫു​ട്ബാ​ൾ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു.

ഖി​ഫ് സം​ഘ​ടി​പ്പി​ച്ച മു​ഹ​മ്മ​ദ് ഈ​സ അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് മു​ൻ കോ​ച്ച് ഇ​വാ​ൻ വു​കോ​മാ​നോ​വി​ച്ചാ​ണ് കെ. ​മു​ഹ​മ്മ​ദ് ഈ​സ മെ​മ്മോ​റി​യ​ൽ സൂ​പ്പ​ർ ലീ​ഗി​ന്റെ പ്ര​ഖ്യാ​പ​നം നി​ർ​വ​ഹി​ച്ച​ത്. ഖി​ഫ് പ്ര​സി​ഡ​ന്റ്‌ ഷ​റ​ഫ് പി. ​ഹ​മീ​ദി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ദോ​ഹ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ ഇ​വാ​ൻ, ഡോ. ​പു​ത്തൂ​ർ റ​ഹ്മാ​ൻ, ദോ​ഹ​യി​ലെ കാ​യി​ക-​സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഈ​സ​യു​ടെ മ​രു​മ​ക​ൻ ആ​സാ​ദ് അ​ബ്ദു​റ​ഹ്മാ​ൻ, മ​ക്ക​ളാ​യ നൗ​ഫ​ൽ ഈ​സ, നാ​ദി​ർ ഈ​സ, ന​മീ​ർ ഈ​സ എ​ന്നി​വ​രും സം​സാ​രി​ച്ചു. ഖി​ഫി​ന്റെ മു​ഹ​മ്മ​ദ്‌ ഈ​സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഡി​യോ​യും ഡോ. ​ശ​ശി ത​രൂ​രി​ന്റേ​തു​ൾ​പ്പെ​ടെ അ​നു​ശോ​ച​ന സ​ന്ദേ​ശ​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ച്ചു.

Tags:    
News Summary - K. Muhammed Isa Memorial Super League announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.