ദോഹ: ജെറ്റ് എയര്‍വെയ്സ് 24ാം വാര്‍ഷികത്തോട് അനുബന്ധിച്ച് യാത്രികർക്കായി ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളില്‍ ആകർഷണീയമായ ഒറ്റ ദിവസത്തേക്കുള്ള ഓഫര്‍ പ്രഖ്യാപിച്ചു. ഇൻറര്‍നാഷനല്‍ നെറ്റ്വർക്കില് ഇന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഒാഫർ ലഭിക്കുക. ടിക്കറ്റ് അടിസ്ഥാന നിരക്കിെൻറ 24 ശതമാനം ഡിസ്കൗണ്ട് ലഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. എക്കോണമി, പ്രീമിയര്‍ ക്ലാസുകളില്‍ ഓഫര്‍ ലഭ്യമാണ്.
ആഭ്യന്തര സര്‍വീസില്‍ തിരഞ്ഞെടുക്കപ്പെട്ട മേഖലകളിലും ഓഫര്‍ ലഭിക്കും. ജൂണ്‍ 16 മുതലുള്ള യാത്രകള്‍ക്കാണ് ആനുകൂല്ല്യം ലഭിക്കുക. മറ്റു ഓഫറുകളുമായോ പ്രമോഷനുകളുമായോ ഇതിനെ കൂട്ടിയിണക്കാനാവില്ലെന്നും അധികൃതർ പറഞ്ഞു. നേരിട്ടുള്ള വിമാനങ്ങളില്‍ വ്യക്തിഗത ബുക്കിങിനാണ് ഓഫര്‍ ലഭിക്കുക. ഫസ്റ്റ് കം ഫസ്റ്റ് സെര്‍വ് അടിസ്ഥാനത്തിലാണ് ഡിസ്കൗണ്ട് ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.