അവിശ്വസനീയതോടെ ഖത്തറിലെ തമിഴ് ജനത

ദോഹ: ഞങ്ങളുടെ പെറ്റമ്മയുടെ വിയോഗം പോലെയാണ് ഈ മരണവാര്‍ത്ത എത്തിയതെന്ന് ഖത്തറിലെ തമിഴ് പ്രവാസ സംഘടനയായ ‘തമിളര്‍ഗളില്‍ മഗില്‍വരന്‍ഗം’ സംഘടനയുടെ ലീഡറായ രാജന്‍ ഗള്‍ഫ് മാധ്യമത്തോട് പറഞ്ഞു. ഞങ്ങളുടെ സംഘടനയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകനായ ്വെങ്കിടേശിന്‍െറ വസതിയില്‍ ഇന്നലെ വൈകുന്നേരം ആറ് മണിയോടെ പ്രിയ നേതാവിന്‍െറ ജീവനുവേണ്ടി കൂട്ട പ്രാര്‍ഥന നടത്തിയിരുന്നു. നാടിനുവേണ്ടി ജീവിച്ച പുരൈട്ച്ചി തലൈവിയുടെ തിരിച്ച് വരവിനുവേണ്ടി മണിക്കൂറുകളോളം പ്രാര്‍ഥിച്ച് പിരിഞ്ഞശേഷമായിരുന്നു രാത്രി ആ ദു:ഖവാര്‍ത്ത എത്തിയത്.

നടുക്കുന്ന ആ വാര്‍ത്ത അറിഞ്ഞതോടെ കണ്ണീരടക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു. തികച്ചും അവിശ്വാസനീയമായ വാര്‍ത്തയാണിത്. അമ്മയുടെ ഭരണം ഞങ്ങളുടെ നാടിന് നല്‍കിയത് ശരിക്കും ശക്തിയുള്ള നേതാവിനെയാണ്. വികസനവും സമാധാനവും അവരുടെ ഭരണം നല്‍കി. അമ്മയില്ലാത്ത തമിഴ്നാടിനെ കുറിച്ച് ആലോചിക്കാന്‍പോലും പറ്റാത്ത അവസ്ഥയാണന്നും രാജന്‍ പറയുന്നു. തമിഴ്നാട്ടുകാരായ മല്‍സ്യത്തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഖത്തറിലെ വിവിധ മേഖലകളിലും ദൂ:ഖം അലതല്ലുകയാണ്. 
 

Tags:    
News Summary - jayalalitha death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.