ദോഹ: ആണവോർജം സമാധാനപരമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കണമെന്ന ആവശ്യമുയർത്തി ഖത്തർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ പ്രശംസ.കാർഷിക, വ്യവസായിക, മെഡിക്കൽ, ഗവേഷണ മേഖലകളിൽ ആണവോർജത്തിെൻറ ഉപയോഗം ഉയർത്തിക്കൊണ്ടുവരുന്നതിനായി ഖത്തർ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിെൻറ ശ്രമങ്ങൾക്കാണ് പ്രശംസ ലഭിച്ചത്. ആണവോർജ ഉപയോഗം സംബന്ധിച്ച ദേശീയ സൂപ്പർവൈസറി അതോറിറ്റിയാണ് മന്ത്രാലയം.
അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായി മന്ത്രാലയത്തെ പ്രതിനിധാനംചെയ്ത് റേഡിയേഷൻ ആൻഡ് കെമിക്കൽസ് െപ്രാട്ടക്ഷൻ വകുപ്പ് നടത്തിയ വിഡിയോ കോൺഫറൻസ് യോഗത്തിലാണ് ഏജൻസി ഖത്തറിനെ പ്രശംസിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.