ദോഹ: ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് (ഇന്ത്യ) ഖത്തർ ചാപ്റ്റർ 53ാമത് എൻജിനീയേഴ്സ് ഡേ ഡിസംബർ 19ന് ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കോവിഡ് നിയന്ത്രണങ്ങൾ പാലിക്കേണ്ടതിനാൽ പ്രത്യേക ക്ഷണിതാക്കളെ ഉൾപ്പെടുത്തി ഒ.യു.സി ലിവർ പൂൾ ജോൺ മൂർസ് യൂനിവേഴ്സിറ്റി ഹാളിലും മറ്റുള്ളവർക്ക് സൂം വഴി ഓൺലൈനിലുമായാണ് ആഘോഷ പരിപാടികൾ നടക്കുക. വൈകീട്ട് 6.30 മുതൽ 8.30 വരെയാണ് പരിപാടി. 'സ്വയംപര്യാപ്തതയുള്ള ഇന്ത്യക്കായി എൻജിനീയർമാർ' എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ, ഇന്ത്യയിലെ ദേശീയ ബോർഡ് ഓഫ് അക്രഡിറ്റേഷൻ ചെയർമാൻ കെ.കെ. അഗർവാൾ എന്നിവർ മുഖ്യാതിഥികളാകും.
മൂൺ മാൻ ഓഫ് ഇന്ത്യ എന്നറിയെപ്പടുന്ന മയിൽ സ്വാമി അണ്ണാദുരൈ, ഖത്തർ കെമിക്കൽസ് മുൻ. സി.ഇ.ഒ എൻജിനീയർ നാസർ ജിഹാം അൽ കുവാരി, ലീൻ കൺസ്ട്രക്ഷൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡൻറ് ഡോ. അബ്ദുല്ല അൽ സയീദ്, ഒ.യു.സി ലിവർപൂൾ ജെ.എം. യൂനിവേഴ്സിറ്റി ചെയർമാൻ ഡോ. ഹുമൈദ് അബ്ദുല്ല അൽ മദ്ഫ, ഖത്തരി സൊസൈറ്റി ഓഫ് എൻജിനീയേഴ്സ് മുൻപ്രസിഡൻറ് അഹ്മദ് ജോലോ, വേൾഡ് ഫെഡറേഷൻ ഓഫ് എൻജിനീയറിങ് ഓർഗനൈസേഷൻ ചെയർമാൻ ടി.എം. ഗുണരാജ, സുനിത ശ്യാം തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് (ഇന്ത്യ) ഖത്തർ ചാപ്റ്റർ ചെയർമാൻ അബ്ദുൽസത്താർ, അംഗങ്ങളായ മഖ്ബൂൽ അഹ്മദ്, സയിദ് റസൂലുല്ല, ഗംഭീർ, അസീം സലാഹുദ്ദീൻ, സിയാമുൽ ഹഖീം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.