ദോഹ മെട്രോ ട്രെയിൻ സർവിസ് 

​​നവീകരണം; വെള്ളിയാഴ്​ചകളിൽ മെട്രോ മുടങ്ങും

ദോഹ: മെട്രോ റെയിൽ ശൃംഖല നവീകരിക്കുന്നതിൻെറ ഭാഗമായി വെള്ളിയാഴ്​ചകളിലും പെരുന്നാൾ അവധി ദിനത്തിലും മെട്രോ സർവിസ്​ നിർത്തിവെക്കും. ഖത്തർ റെയിൽ അധികൃതരാണ്​ ഇക്കാര്യം അറിയിച്ചത്​. ജൂ​ൈല​ ഒമ്പതുമുതൽ ആഗസ്​റ്റ്​ 13 വരെയുള്ള എല്ലാ വെള്ളിയാഴ്​ചകളിലും, ജൂലൈ​ 21 മുതൽ 24 വരെ പെരുന്നാൾ അവധി ദിനങ്ങളിലും ദോഹ മെട്രോയുടെ സർവിസ്​ ഉണ്ടായിരിക്കില്ല.

​െ​മട്രോ ശൃംഖല നവീകരിച്ച്​ കൂടുതൽ ട്രെയിൻ സർവിസ്​ നടപ്പാക്കുന്നതിൻെറ ഭാഗമായാണ്​ നടപടി. ഇതുവഴി, ഭാവിയിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ ട്രെയിൻ സർവിസുണ്ടാവുമെന്ന്​ ഖത്തർ റെയിൽ അധികൃതർ അറിയിച്ചു. യാത്രക്കാർക്ക്​ കൂടുതൽ ബുദ്ധിമുട്ട്​ ഒഴിവാക്കുന്നതിനായാണ്​ അവധി ദിവസങ്ങൾ നവീകരണ പ്രവർത്തനങ്ങൾക്കായി തെരഞ്ഞെടുത്തതെന്ന്​ ഖത്തർ റെയിൽ വാർത്താകുറിപ്പിൽ അറിയിച്ചു. 

Tags:    
News Summary - Innovation; Metro will be closed on Fridays

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.