ദോഹ: ഇന്ത്യൻ വിമാനക്കമ്പനിയായ ഇൻഡിഗോ ഇന്ത്യയിലേക്ക് ദോഹയിൽ നിന്ന് നേരിട്ടുള്ള രണ്ട് പുതിയ സർവീസുകൾ കൂടി തുടങ്ങുന്നു.
ഒക്ടോബർ ഒന്നുമുതൽ തിരുവനന്തപുരത്തേക്കും ഗുജറാത്തിെല അഹ്മദാബാദിലേക്കുമാണ് പുതിയ സർവീസുകൾ തുടങ്ങുന്നത്. ദോഹയിൽ നിന്ന് ഇൻഡിഗോ നിലവിൽ ഇന്ത്യയിലെ ആറിടങ്ങളിലേക്ക് നേരിട്ടുള്ള സർവീസ് നടത്തുന്നുണ്ട്. ഹൈഹദരാബാദ്, കൊച്ചി, ന്യൂ ഡൽഹി, മുംബൈ, ചെന്നൈ, കോഴിക്കോട് എന്നിവയാണവ.
ഇതിനുപുറമേയാണ് പുതിയവ. അഹ്മദാബാദിലേക്കുള്ള പുതിയ വിമാനം ദോഹയിൽ നിന്ന് പുലർച്ചെ 2.40ന് പുറപ്പെട്ട് രാവിലെ 8.35ന് അഹ്മദാബാദിലെത്തും. തിരിച്ച് രാവിലെ 9.35ന് പുറപ്പെട്ട് ദോഹയിൽ രാവിലെ 10.35ന് എത്തും. പുതിയ തിരുവനന്തപുരം സർവീസ് ദോഹയിൽ നിന്ന് രാവിലെ 11.35ന് പുറപ്പെട്ട് വൈകുന്നേരം 6.55ന് തിരുവനന്തപുരത്ത് എത്തും. തിരിച്ച് രാത്രി 11.15ന് പുറപ്പെട്ട് പുലർച്ചെ 1.40ന് ദോഹയിൽ എത്തും. ഇന്‍ഡിഗോ വെബ്സൈറ്റിലെ വിവരങ്ങള്‍ പ്രകാരം ഈ രണ്ട് നഗരങ്ങളിലേക്കും വണ്‍ വേ ടിക്കറ്റ് 479 റിയാലിന് ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.