‘ഇന്ത്യന്‍ കായിക സെന്‍ററി’ന്‍െറ ഉദ്ഘാടനം ഫെബ്രുവരി പതിനാലിന് 

ദോഹ: ഖത്തറില്‍ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത ‘ഇന്ത്യന്‍ കായിക സെന്‍ററി’ന്‍െറ  ഉദ്ഘാടനം ഖത്തറിന്‍െറ ദേശീയ കായിക ദിനമായ ഫെബ്രുവരി പതിനാലിന് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഉദ്ഘാടനത്തിന്‍െറ ഭാഗമായി വിവിധ പരിപാടികള്‍ നടക്കും.  ഷെറാട്ടണ്‍ ദോഹ പാര്‍ക്കില്‍ രാവിലെ ഒമ്പതിന് ഒരു കിലോമീറ്റര്‍ വാക്കത്തോണോടെയാണ് കായിക കേന്ദ്രം ഉദ്ഘാടനം നടക്കുക. ഇന്ത്യന്‍ സ്ഥാനപതി പി.കുമരന്‍,  ഇന്ത്യന്‍ ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ സഫര്‍ ഇക്ബാല്‍ എന്നിവര്‍ നേതൃത്വം നല്‍കും. കായിക താരങ്ങളും  പ്രവാസി സംഘടനാ പ്രതിനിധികളും ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളും വാക്കത്തോണില്‍ പങ്കുചേരും. ഇതിനുശേഷം ഖത്തര്‍ ടേബിള്‍ ടെന്നീസ് അസോസിയേഷന്‍ ഇന്‍റര്‍നാഷണല്‍ ട്രെയിനിങ് സെന്‍ററില്‍ ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്‍റ് നടക്കും. വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും മല്‍സരങ്ങളുണ്ടാകും. ദോഹ സ്റ്റേഡിയത്തില്‍ ഇന്ത്യയും ഫിലിപ്പീന്‍സും തമ്മിലുള്ള ഫുട്ബോള്‍ സൗഹൃദ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ഏഷ്യന്‍ ടൗണിലാണിത്. ദോഹ സ്റ്റേഡിയത്തില്‍ വിദ്യാര്‍ഥികള്‍ക്കും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി  വിവിധ  മത്സരങ്ങളും നടക്കും.  ഇന്ത്യന്‍  ്രസമൂഹത്തിനിടയിലെ കായികാഭിരുചികളെ വാര്‍ത്തെടുക്കുകയാണ്  ‘ഇന്ത്യന്‍ കായിക സെന്‍ററി’ന്‍െറ ദൗത്യമെന്ന്  പ്രസിഡന്‍റ് നീലാങ്ഷു ദെ പത്രക്കുറിപ്പില്‍ അറിയിച്ചു. ഫുട്ബോള്‍, ക്രിക്കറ്റ്, ഹോക്കി, വോളിബോള്‍, ബാസ്ക്കറ്റ്ബോള്‍ എന്നിവയില്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് മികച്ച പരിശീലനം നടത്തുക ലക്ഷ്യമാണന്നും അദ്ദേഹം പറഞ്ഞു. ഇന്‍്റര്‍ ഇന്ത്യന്‍ സ്കൂളും ഇന്‍റര്‍ ഓര്‍ഗനൈസേഷന്‍ ടൂര്‍ണമെന്‍റും  ‘ഇന്ത്യന്‍ കായിക സെന്‍ററി’ന്‍െറ  കീഴില്‍ നടത്തുമെന്നും പറഞ്ഞു.

Tags:    
News Summary - Indian sports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.