മിസൈമീർ പൊലീസ്​​ സെക്​ഷൻ മേധാവി ലെഫ്​റ്റനൻറ്​

കേണൽ ഖലീഫ സൽമാൻ അൽ മമാരി വെബിനാറിൽ

സംസാരിക്കുന്നു

​കോവിഡ്​ പ്രോ​ട്ടോകോൾ ലംഘിച്ചാൽ ജയിൽശിക്ഷ

ദോഹ: കോവിഡ്​ ഇളവുകൾ പ്രാബല്യത്തിലാവു​േമ്പാൾ മാസ്ക്​ ഇടാതെയും സാമൂഹിക അകലം പാലിക്കാതെയും നടക്കുന്നവർ ശ്രദ്ധിക്കുക. നടപടി ശക്​തമാക്കിയാൽ ജയിൽശിക്ഷവരെ അനുഭവിക്കേണ്ടിവരുമെന്ന്​ അധികൃതരുടെ മുന്നറിയിപ്പ്​. കോവിഡ്​ സുരക്ഷാനടപടികൾ ലംഘിക്കുന്നത്​ മൂന്ന്​ വർഷം വരെ തടവോ രണ്ട്​ ലക്ഷം റിയാൽ പിഴയോ ചുമത്താവുന്ന ഗുരുതരമായ കുറ്റമാണെന്ന്​ മിസൈമീർ പൊലീസ്​​ സെക്​ഷൻ മേധാവി ലെഫ്​റ്റനൻറ്​ കേണൽ ഖലീഫ സൽമാൻ അൽ മമാരി വ്യക്​തമാക്കി. 1990ലെ പകർച്ചവ്യാധി തടയൽ നിയമത്തിൻെറ അടിസ്​ഥാനത്തിൽ നിയമലംഘകർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നാണ്​ മുതിർന്ന ഉദ്യോഗസ്​ഥൻെറ മുന്നറിയിപ്പ്​. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ പബ്ലിക്​ റിലേഷൻ വകുപ്പ്​ 'പ്രവാസി സമൂഹത്തിനി​ടയിലെ കുറ്റകൃത്യങ്ങളും നിയമലംഘനങ്ങളും' എന്ന വിഷയത്തിൽ നടത്തിയ വെബിനാറിലായിരുന്നു ലഫ്​. കേണൽ ഖലീഫ സൽമാൻ ഇക്കാര്യം അറിയിച്ചത്​.

പൊതുസ്​ഥലങ്ങളിൽ മാസ്​ക്​ അണിയുക, പൊതുസ്​ഥലങ്ങളിലും ജോലിസ്​ഥലങ്ങളിലും സാമൂഹിക അകലം പാലിക്കുക, ഇഹ്​തിറാസ്​ ആപ്ലിക്കേഷൻ മൊബൈലിൽ ഇൻസ്​റ്റാൾ ചെയ്യുക, വാഹനങ്ങളിൽ അനുവദിക്കപ്പെട്ട ആളുകൾ മാത്രം സഞ്ചരിക്കുക തുടങ്ങിയ മുൻകരുതലുകൾ ദുരന്തനിവാരണ വിഭാഗം സുപ്രീം കമ്മിറ്റിയിൽനിന്നുള്ള നിർദേശപ്രകാരമാണ്​ നടപ്പാക്കുന്നത്​. അത്​ രാജ്യത്തെ എല്ലാവിഭാഗം ആളുകളും പാലിക്കൽ നിർബന്ധമാണ്​. ഈ വിഷങ്ങളിൽ നിരുത്തരവാദപരമായി പെരുമാറുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും -ഖലീഫ സൽമാൻ പറഞ്ഞു.

സമരങ്ങളും പ്രതിഷേധങ്ങളും രാജ്യത്ത്​ നിയമാനുസൃതമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഏതെങ്കിലും കമ്പനികൾ തൊഴിലാളികൾക്ക്​ വേതനം നൽകുന്നതിൽ വീഴ്​ചവരുത്തിയാൽ അതിൻെറ പേരിൽ പ്രതിഷേധവും സമരവും അനുവദിക്കില്ല. ഇത്തരം സന്ദർഭങ്ങളിൽ തൊഴിലാളികൾക്ക്​ കേസ്​ രജിസ്​റ്റർ ചെയ്​ത്​ നിയമനടപടികൾ സ്വീകരിക്കാം. അല്ലാതെ സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളുടെ അടിസ്​ഥാനത്തിൽ തെരുവിലിറങ്ങി പ്രതിഷേധിക്കരുത്​ -ഖലീഫ സൽമാന പറഞ്ഞു.

മദ്യപിച്ചനിലയിൽ റോഡുകളിൽ കണ്ടെത്തുന്നവർക്കും മോശമായി പെരുമാറുന്നവർക്കുമെതിരെ ആറു മാസം തടവും 3000 റിയാൽ പിഴയും ചുമത്തും. കളഞ്ഞുകിട്ടുന്ന വസ്​തുക്കൾ ഉടമക്ക്​ കൈമാറുകയോ​ പൊലീസ്​ സ്​റ്റേഷനിൽ എത്തിക്കുകയും വേണം. അല്ലാത്തപക്ഷം ആറു മാസം തടവും 3000 റിയാൽ പിഴയും ഈടാക്കും. ശരീരികാതിക്രമങ്ങളെല്ലാം കുറ്റകൃത്യമായി പരിഗണിക്കും. മർദനമേറ്റ ആൾ മരിക്കു​കയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്​താൽ 15 വർഷം വരെയാണ്​ തടവുശിക്ഷ. മോഷണക്കുറ്റങ്ങൾക്ക്​ രണ്ട്​ മുതൽ ആജീവനാന്ത തടവുവരെ ചുമത്തും. ചെക്ക്​ നൽകി തട്ടിപ്പ്​ നടത്തുന്ന സംഭവങ്ങൾക്കെതിരെയും കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന്​ അദ്ദേഹം വ്യക്​തമാക്കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.