ദോഹ: മഹാത്മ ഗാന്ധിയുടെ 153ാം പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ കൾചറൽ സെന്റർ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഖത്തറിലുള്ള 12നു മുകളിൽ പ്രായമുള്ളവർക്ക് ക്വിസ് മത്സരത്തിൽ പങ്കാളികളാകാം. ശനിയാഴ്ചയോടെ രജിസ്ട്രേഷൻ അവസാനിക്കും. അപേക്ഷകളിൽനിന്ന് പ്രാഥമിക മത്സരത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നവരാണ് ഒക്ടോബർ രണ്ടിന് രാത്രി ഏഴു മണിക്ക് ആരംഭിക്കുന്ന ഫൈനലിൽ മത്സരിക്കുക. ഒക്ടോബർ ഒന്നിന് വൈകീട്ട് ആറിനാണ് പ്രാഥമിക-സെമിഫൈനൽ മത്സരങ്ങൾ. ഫൈനലിൽ എട്ടു ടീമുകൾ മാറ്റുരക്കും. രണ്ടു പേരുടെ ടീമായി ഗൂഗ്ൾ ഫോറം വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. വിവരങ്ങൾക്ക് 5009 7944, 5552 9205.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.