രംഗ് തരംഗ് ആഘോഷങ്ങളുടെ ഭാഗമായി ആദരവേറ്റുവാങ്ങിയവർ അംബാസഡർ വിപുലിനും ഐ.സി.ബി.എഫ് ഭാരവാഹികൾക്കുമൊപ്പം
ദോഹ: 30 വർഷത്തിൽ ഏറെ കാലം ഖത്തറിൽ സേവനമനുഷ്ഠിച്ച 20 പേരെയാണ് ഐ.സി.ബി.എഫ് രംഗ് തരംഗ് വേദിയിൽ ആദരിച്ചത്. തൊഴിലാളി ദിനാഘോഷത്തിന്റെ ഭാഗമായി നേരത്തെ തന്നെ നാമനിർദേശം സ്വീകരിച്ച 200ഓളം പ്രവാസി ഇന്ത്യക്കാരിൽ നിന്നായിരുന്നു അർഹരായവരെ തെരഞ്ഞെടുത്ത് ഖത്തറിലെ ഇന്ത്യൻ സമൂഹത്തദിന്റെ ആദരവ് നൽകിയത്. മലയാളികളും തമിഴ്നാട്, പഞ്ചാബ്, ബിഹാർ, തെലങ്കാന, ആന്ധ്ര, ഗോവ ഉൾപ്പെടെ വിവിധ ഇന്ത്യൻ സംസ്ഥാനക്കാർ ചടങ്ങിൽ ആദരവേറ്റുവാങ്ങി.
പുത്തൂർ ആർ ശശിധരൻ, സുബ്ബയ്യ മുരുഗൻ, കാക്കോത്തിയിൽ യൂസഫ്, കിഴക്കയിൽ മഹമൂദ്, ചാത്തേരി സൈനുദീൻ, ഇമാംസ ജെബിർ, ടി. പി. കാദർ അഷ്‌റഫ്, സുന്ദരൻ കേശവൻ, കുയ്യയിൽ അമ്മദ്, അജ്മൽ ഖാൻ, നാൻസി എം.ഗബ്രിയേൽ, എം.പി. ഹമീദ്, ഹസ്സൻ അബ്ദുൽ റഹ്മാൻ, കായൽ മഠത്തിൽ അലി, സാഞ്ചോ ഫ്രണാണ്ടസ്, നെല്ലി സുജാത, എടച്ചേരി മൊയ്‌ദു,ബൂട്ട സിംഗ്, ഭൂപീന്ദർ പ്രസാദ് താക്കൂർ , നരവേണി ബൂമയ്യ എന്നിവർക്കാണ് ആദരം ലഭിച്ചത്.
ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തമാണ് ഐ.സി.ബി.എഫ് സമ്മാനിച്ചതെന്ന് അവാർഡ് ജേതാക്കൾ പ്രതികരിച്ചു. അംബാസഡർ വിപുൽ പുരസ്കാരങ്ങൾ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.