ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ദോ​ഹ: ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഓ​തേ​ഴ്‌​സ് ഫോ​റം പ്ര​തി​നി​ധി​ക​ൾ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. എ​ഴു​ത്തി​നെ​യും വാ​യ​ന​യെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ഓ​തേ​ഴ്സ് ഫോ​റ​മ​ട​ക്ക​മു​ള്ള കൂ​ട്ടാ​യ്മ​ക​ൾ​ക്ക് മ​റു​നാ​ട​ൻ ജീ​വി​ത​ങ്ങ​ളു​ടെ വി​ശേ​ഷ​ങ്ങ​ളും സാം​സ്കാ​രി​ക വൈ​വി​ധ്യ​ങ്ങ​ളും പു​തി​യ ത​ല​മു​റ​ക​ൾ​ക്കാ​യി അ​ട​യാ​ള​പ്പെ​ടു​ത്തി വെ​ക്കു​ന്ന​തി​ൽ വ​ലി​യ പ​ങ്കു​വ​ഹി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു. ഓ​തേ​ഴ്‌​സ് ഫോ​റ​ത്തി​ന്റെ ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഖ​ത്ത​റി​ലെ വ്യ​ത്യ​സ്ത പ്ര​വാ​സ ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന എ​ഴു​ത്തു​ക​ൾ ക്രോ​ഡീ​ക​രി​ച്ചു പു​സ്ത​ക​രൂ​പ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഉ​ണ്ടാ​വേ​ണ്ട​തു​ണ്ടെ​ന്ന അം​ബാ​സ​ഡ​റു​ടെ നി​ർ​ദേ​ശം ഫോ​റം ഭാ​ര​വാ​ഹി​ക​ൾ സ്വാ​ഗ​തം ചെ​യ്തു. ഫോ​റം പ്ര​സി​ഡ​ന്‍റ് ഡോ. ​സാ​ബു കെ. ​സി, സ​ഹ​ഭാ​ര​വാ​ഹി​ക​ളാ​യ അ​ഷ്‌​റ​ഫ് മ​ടി​യാ​രി, ത​ൻ​സീം കു​റ്റ്യാ​ടി, ശ്രീ​ക​ല ജി​ന​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 

Tags:    
News Summary - Held a meeting with the Indian Ambassador

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.