കഴിഞ്ഞ തവണത്തെ മഹാസീൽ ഫെസ്റ്റിവൽ (ഫയൽ)
ദോഹ: അഞ്ചാമത് വാർഷിക മഹാസീൽ കാർഷികമേള ഡിസംബർ 23 മുതൽ. കതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷൻെറ നേതൃത്വത്തിലാണ് മഹാസീൽ നടക്കുക. 'വിളവെടുപ്പ്' എന്നാണ് 'മഹാസീൽ' എന്ന അറബി പദത്തിന് അർഥം. ഖത്തരി ഫാമുകളിൽ നിന്നുള്ള ഫ്രഷ് പച്ചക്കറികളും പഴങ്ങളും താങ്ങാവുന്ന വിലയിൽ വാങ്ങാനുള്ള അസുലഭ അവസരമാണ് മഹാസീലിലൂടെ കൈവരുന്നത്. ഡിസംബർ 23ന് തുടങ്ങി ജനുവരി രണ്ടുവരെ മേള നീളും.
രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെയായിരിക്കും പ്രവർത്തനസമയം. കതാറയുടെ തെക്ക് ഭാഗത്തായി നടക്കുന്ന മേള കഴിഞ്ഞാലും മഹാസീൽ സൂഖ് എല്ലാ വ്യാഴാഴ്ചകളിലും വെള്ളിയാഴ്ചകളിലും മാർച്ച് 31 വരെ പ്രവർത്തനം തുടരും. 2016 മുതലാണ് കതാറയിൽ മഹാസീൽ മേള നടത്താൻ തുടങ്ങിയത്. കൃഷിയിടങ്ങളില്‍ നിന്നും നേരിട്ടെത്തിക്കുന്ന ഉൽപന്നങ്ങള് കുറഞ്ഞ വിലയില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് മഹാസീലില് ലഭ്യമാകും. പ്രാദേശിക ഫാമുകളും നഴ്സറികളും മാംസ, ക്ഷീരോൽപന്ന മേഖലയിലെ ദേശീയ കമ്പനികളും മേളയുടെ ഭാഗമാണ്. പച്ചക്കറി, പഴം, കന്നുകാലികള്‍, പാല്, ചീസ്, ജ്യൂസ്, പൂക്കള്‍, അലങ്കാരസസ്യങ്ങള്‍, പ്രാദേശിക തേന്‍, ഈത്തപ്പഴങ്ങള്‍ തുടങ്ങിയവയും മേളയിലുണ്ടാകും. ഖത്തരി കാര്‍ഷിക മേഖലയെയും ജൈവസമ്പത്തിനെയും ഭക്ഷ്യോൽപന്നങ്ങളെയും ഖത്തരി ഫാമുകളുടെ ബിസിനസ് സാധ്യതകളെയും പിന്തുണക്കാന്‍ ലക്ഷ്യമിട്ടാണ് എല്ലാ വര്‍ഷവും കതാറ മഹാസീല്‍ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷം പ്രഭാഷണങ്ങളും വിനോദ പരിപാടികളും ഉണ്ടായിരുന്നു. വർഷന്തോറും മേള കൂടുതൽ ജനപ്രിയമാവുകയാണ്.
ആഭ്യന്തര ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിൻെറ ഭാഗമായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ കാര്‍ഷിക വകുപ്പിൻെറ പങ്കാളിത്തത്തോടെയാണ് മേള നടക്കുക. ഖത്തരി കാര്‍ഷിക മേഖല, കന്നുകാലി വളര്‍ത്തല്‍, ഭക്ഷ്യ ഉൽപന്നം എന്നിവയെ പിന്തുണക്കുന്നതിലുള്ള കതാറയുടെ പ്രതിബദ്ധതയുടെ ഭാഗമാണിത്. ഇടനിലക്കാരുടെ ഇടപെടലുകളില്ലാതെ ഉൽപന്നങ്ങള് ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്തിക്കുകയാണ് മേളയിലൂടെ. മത്സരം, ഉൽപന്ന പ്രദര്‍ശനം, സാംസ്കാരിക പരിപാടികള്‍ എന്നിവ കഴിഞ്ഞ വർഷങ്ങളിൽ മേളയുടെ ഭാഗമായി നടന്നിരുന്നു. ഉപഭോക്താക്കള്‍ക്കും കര്‍ഷകര്‍ക്കുമിടയില്‍ ഖത്തരി ഭക്ഷ്യ ഉൽപന്നങ്ങളെക്കുറിച്ചുള്ള ബോധവത്കരണം ശക്തമാക്കുകയും മേളയുടെ ലക്ഷ്യമാണ്. പച്ചക്കറി, പഴം, കന്നുകാലിക
ള്‍, പാല്, ചീസ്, ജ്യൂസ്, പൂക്കള്‍, അലങ്കാരസസ്യങ്ങള്‍ തുടങ്ങി ഖത്തരി കാര്‍ഷിക ഉൽപന്നങ്ങളുടെ വലിയ വിപണിയാണ് കഴിഞ്ഞ വർഷങ്ങളിൽ മേളയിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.